കോഴിക്കോട് ∙ ജല വിതരണം മുടങ്ങിയതിനെ തുടർന്ന് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും ബുദ്ധിമുട്ടി.
കുറ്റിക്കാട്ടൂരിൽ കലുങ്ക് പണിക്കിടെ ജല അതോറിറ്റിയുടെ 700 എംഎം കാസ്റ്റ് അയേൺ പൈപ്പ് പൊട്ടിയതിനെ തുടർന്നാണ് 2 ദിവസമായി ജലവിതരണം മുടങ്ങിയത്. വെള്ളമില്ലാത്തത് ആശുപത്രി ലാബിന്റെ പ്രവർത്തനത്തെ ബാധിച്ചു.
ഒപി വിഭാഗത്തിലും വാർഡുകളിലും ചികിത്സ തേടുന്ന രോഗികൾ ലാബ് പരിശോധനയ്ക്കായി എത്തിയപ്പോൾ വെള്ളമില്ലാത്തതിനാൽ പിന്നീട് വരാൻ പറഞ്ഞു മടക്കി.
വെള്ളം ഇല്ലാത്തതിനാൽ ശുചീകരണം നടത്താൻ കഴിയാതെ ജീവനക്കാരും പ്രയാസപ്പെടുകയാണ്. പലരും ശുചിമുറികൾ ഉപയോഗിച്ചതോടെ ദുർഗന്ധം മൂലം അടുത്തേക്കു പോകാൻ പറ്റാതെയായി.
ടാങ്കർ ലോറിയിൽ വെള്ളം വരുന്നതും നോക്കി അതിരാവിലെ മുതൽ ആളുകൾ ആശുപത്രിയുടെ പ്രധാന ഗേറ്റിനു സമീപം കാത്തു നിന്നു. ഇതിനിടെ വെള്ളത്തിനായുള്ള ബക്കറ്റിനു ചിലർ കൂടുതൽ വില വാങ്ങിയതായും ആളുകൾ പരാതി പറഞ്ഞു.
പലരും കിട്ടാവുന്ന കുപ്പികളിലും ബക്കറ്റിലുമായി വെള്ളം ശേഖരിച്ചു.
എറണാകുളം സ്വദേശിയായ ഷാജി കെട്ടിട നിർമാണ ജോലിക്കിടെ പരുക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വെള്ളം ഇല്ലാത്തതിനാൽ ഒടുവിൽ ബക്കറ്റുമായി അദ്ദേഹം തന്നെ ഏറെ സമയം കാത്തു നിൽക്കുകയായിരുന്നു.
വലിയ ക്യൂവാണ് ഇന്നലെ അതിരാവിലെ മുതൽ വെള്ളത്തിനായി മെഡിക്കൽ കോളജിൽ അനുഭവപ്പെട്ടത്. ടാങ്കർ ലോറിയിൽ വരുന്ന വെള്ളം ഉടനെ തന്നെ തീർന്നു.
പിന്നീട് ഒന്നര മണിക്കൂർ കഴിഞ്ഞാണ് ലോറി വരുന്നത്. വാർഡിൽ രോഗിക്കൊപ്പം ഒരാളെ മാത്രമാണ് കൂട്ടിരിപ്പിന് അനുവദിക്കുന്നത്.
അതിനാൽ നടക്കാൻ പറ്റുന്ന രോഗികൾ വരെ വെള്ളത്തിനായി വന്നു കാത്തു നിന്നു. വെള്ളം എടുക്കാൻ പോകുമ്പോൾ 21–ാം വാർഡിലെ രോഗിയുടെ കൂട്ടിരിപ്പുകാരിയായ യുവതി നോ പാർക്കിങ് ബോർഡ് തട്ടി വീണു.
അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച യുവതിയെ സ്കാനിങ് പരിശോധനയ്ക്ക് ഉൾപ്പെടെ വിധേയമാക്കി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

