ഓച്ചിറ∙ ചീരക്കൃഷിയിൽ വിപ്ലവം സൃഷ്ടിച്ച് കടത്തൂർ സ്വദേശി അസീസ്. തന്റെ 74–ാം വയസ്സിലും ഊർജസ്വലതയോടെ കൃഷിയിൽ ആനന്ദം കണ്ടെത്തുന്ന കടത്തൂർ കോലെടുത്ത് വില്ലയിൽ അസീസിനു പക്ഷേ വിളവ് വിറ്റഴിക്കാൻ മാർഗമില്ല.
പ്രവാസ ജീവിതവും കാലിത്തീറ്റ ഫാക്ടറി, സിമന്റ് വ്യാപാരം ഉൾപ്പെടെ നടത്തുന്നതിനിടയിലും എന്നും അസീസ് തന്റെ ജീവിതത്തിൽ കൃഷിയെ ചേർത്തു നിർത്തിയിരുന്നു. കുലശേഖരപുരം പഞ്ചായത്തും വിവിധ സംഘടനകളും അസീസിനെ മികച്ച കർഷകനായി ആദരിച്ചിരുന്നു.
അസീസ് ചീരക്കൃഷിയിൽ നൂറുമേനി വിളവ് നേടുന്നത് ഈ വർഷം രണ്ടാം തവണയാണ്.
പൂർണമായി ജൈവവളങ്ങൾ ഉപയോഗിച്ചാണു കൃഷി. കടത്തൂരിലെ തന്റെ വീട്ടിലും ചവറ കുറ്റിവട്ടത്തെ മകളുടെ പുരയിടത്തിലുമായി 30 സെന്റിലാണു കൃഷി.
തൃശൂർ മണ്ണുത്തി കാർഷിക സർവകലാശാലയിൽ നിന്നു ലഭിച്ച വ്ലാത്താൻ കര, അരുൺ ഇനങ്ങളിലെ വിത്തുകളാണു കൃഷി ചെയ്യുന്നത്. വിത്തുകൾ ഒരു പ്രത്യേക തരത്തിൽ വിതയ്ക്കുകയാണ്.
പിന്നീട് തൈ പിഴുതു നടുകയില്ല. കടലപ്പിണ്ണാക്ക്, കോഴിവളം, ചാണകം എന്നിവയാണു വളങ്ങളായി ഉപയോഗിക്കുന്നത്, 45 ദിവസം കൊണ്ട് വിളവെടുക്കും.
വർഷത്തിൽ 3 വിളവ് എടുക്കുന്നുണ്ട്.
രണ്ടാം ഘട്ടം വിളവിന് ചീര പാകമായെങ്കിലും മൊത്തവ്യാപാരികൾ എത്താത്തതിനാൽ വിളവെടുപ്പ് നടത്താൻ സാധിക്കുന്നില്ല. പതിവ് തെറ്റിയുള്ള മഴ കൃഷിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
കഴിഞ്ഞ വർഷം കാബേജ്, കോളിഫ്ലവർ, വിവിധ തരം പയർ, ചാക്കുകളിൽ ചേന, ചെമ്പ്, കാച്ചിൽ, മരച്ചീനി, വാഴ എന്നിവയും കൃഷി ചെയ്തു നൂറുമേനി വിളവ് ലഭിച്ചിരുന്നു. ഫോൺ: 9447907265.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

