കൽപറ്റ ∙ ഉദ്ഘാടനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കുള്ള ടൗൺഷിപ് നിർമാണത്തിന്റെ ആദ്യഘട്ട നിർമാണം ഊർജിതമായി പുരോഗമിക്കുന്നു.
വീടുകളുടെയും റോഡുകളുടെയും അനുബന്ധസൗകര്യങ്ങളുടെയും അവസാനവട്ട നിർമാണവും മിനുക്കുപണികളുമാണ് നിലവിൽ നടക്കുന്നത്.
മിക്ക വീടുകൾക്കും ചുറ്റുമതിലും ഗെയ്റ്റും പിടിപ്പിച്ചു. പ്രധാന റോഡിന്റെയും ഉപറോഡുകളുടെയും നിർമാണം ദ്രുതഗതിയിലാണിപ്പോൾ.
വീടുകളുടെ മുറ്റത്ത് പാർക്കുകളിലും റിസോർട്ടുകളിലുമുള്ളതു പോലെ ലാൻഡ് സ്കെയ്പിങ്ങും നടന്നുവരുന്നു.
പൂച്ചെടികളും പൂക്കളും കുഞ്ഞൻമരങ്ങളുമായി ടൗൺഷിപ്പിൽ നടുമുറ്റവും ഒരുങ്ങുകയാണ്. താമസക്കാർക്ക് പച്ചപ്പുൽ പരവതാനിക്കുള്ളിൽ സ്ഥാപിച്ച ഇന്റർലോക്കിലൂടെ പ്രഭാതങ്ങളും സായാഹ്നങ്ങളും ചെലവഴിക്കാനും കുട്ടികൾക്ക് കളിക്കാനുമായാണ് ഈ ഗ്രീൻ സ്പെയ്സ്.
പൂച്ചെടികളും ഫലവൃക്ഷങ്ങളും ഉൾപ്പെടുന്നതാണ് നടുമുറ്റം. ടൗൺഷിപ്പിലെ 35 ക്ലസ്റ്ററുകളിലും ഇതുണ്ടാകും.
8 മുതൽ 20 വീടുകൾ വരെയാണ് ഒരു ക്ലസ്റ്ററിൽ. എല്ലാ വീടുകളുടെയും മുൻവശം അഞ്ചരമീറ്റർ വീതിയുള്ള റോഡിലേക്കാണ്.
വാതിൽ തുറന്നാൽ നടുമുറ്റത്തേക്കാവും പ്രവേശനം.
ടൗൺഷിപ്പിൽ ആദ്യഘട്ട ഉദ്ഘാടനത്തിൽ 178 വീടാണ് നൽകുന്നത്.
കൽഫറ്റ ബൈപാസിൽനിന്ന് ടൗൺഷിപ്പിലെ വിവിധ സോണുകളിലേക്ക് പ്രവേശിക്കുന്ന പ്രധാന റോഡുകളുടെയെല്ലാം ടാറിങ്ങും അവസാനഘട്ടത്തിലാണ്. സിമന്റ് ട്രീറ്റഡ് ബേസ് സാങ്കേതികവിദ്യയിൽ അത്യാധുനിക നിലവാരത്തിലാണ് നിർമാണം.
ഒന്നാം സോണിലെ ഉപകവാടത്തിൽനിന്നാണു ടാറിങ് ആരഭിച്ചത്. രാത്രി വൈകിയും ജോലികൾ പുരോഗമിക്കുന്നു.
നാലു പാളികളായാണു റോഡ്.
മണ്ണുപരിശോധനയ്ക്കു ശേഷം പ്രതലങ്ങളുടെ ചെരിവും മണ്ണിന്റെ താഴ്ചയും തിട്ടപ്പെടുത്തി. പ്രധാന കവാടത്തിലൂടെ 12.65 മീറ്റർ വീതിയിലുള്ള റോഡ്, രണ്ട് ഉപകവാടങ്ങളിലൂടെ 9.5 മീറ്റർ വീതിയുള്ള റോഡ്, അഞ്ചു സോണുകളിലായി 35 ക്ലസ്റ്ററുകളിലേക്ക് ഇന്റർലോക്ക് റോഡ് എന്നിങ്ങനെ 11.42 കിലോമീറ്റർ പാതയാണു നിർമിക്കുന്നത്.
കൽപറ്റ ബൈപാസിൽനിന്നുള്ള 3 കവാടങ്ങളിൽനിന്നു തുടങ്ങി ടൗൺഷിപ്പിനുള്ളിലെ 64.47 ഹെക്ടറിനെയും പാതകളിലൂടെ ബന്ധിപ്പിക്കും.
വീടുകളിൽ സോളർ സ്ഥാപിക്കുന്ന പ്രവൃത്തിയും പുരോഗമിക്കുന്നു. വീടുകളുടെ മുകളിൽ കുടിവെള്ള ടാങ്കുകളുമുണ്ടാകും.
ശുദ്ധജല വിതരണ സംവിധാനത്തിന്റെയും മലിനജല സംസ്കരണത്തിനുള്ള സുവിജ് ട്രീറ്റ്മെന്റ് പ്ലാന്റുകളുടെയും പ്രവൃത്തി പുരോഗമിക്കുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

