തുറവൂർ ∙ അരൂർ–തുറവൂർ ഉയരപ്പാതയിൽ എക്സ്പാൻഷൻ ജോയിന്റ് (പാലത്തിലെ കോൺക്രീറ്റ് സ്ലാബുകൾ തമ്മിലുള്ള വിടവിൽ മെറ്റൽ റബർ എന്നിവ ഉപയോഗിച്ച് ബന്ധിപ്പിക്കുന്ന) ജോലി തുടങ്ങി. അരൂർ മുതൽ തുറവൂർ വരെ 12.75 കിലോമീറ്റർ പാതയിൽ 354 പില്ലറുകളിൽ 90 ഇടങ്ങളിലാണ് എക്സ്പാൻഷൻ ജോയിന്റ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള നിർമാണ രീതി.
4 പില്ലറുകൾക്കിടയിൽ ഒരു എക്സ്പാൻഷൻ ജോയിന്റ് ഉണ്ടാകും.
ഉയരപ്പാത കോൺക്രീറ്റിൽ നിർമിച്ചതിനാൽ ചൂട് കാലത്ത് കോൺക്രീറ്റ് വികസിക്കുകയും തണുപ്പ് കാലത്ത് ചുരുങ്ങുകയും ചെയ്യും. എക്സ്പാൻഷൻ ജോയിന്റ് സംവിധാനം ഒരുക്കിയില്ലെങ്കിൽ പാലത്തിൽ വിള്ളൽ സംഭവിക്കും.
ഇതൊഴിവാക്കുന്നതിനാണ് എക്സ്പാൻഷൻ ജോയിന്റ് സംവിധാനം. ശബ്ദ നിയന്ത്രണത്തിനായി പാതയുടെ ഇരുവശങ്ങളിലുമായി ബ്രിജ് നോയിസ് ബാരിയർ സ്ഥാപിക്കുന്ന ജോലിയും നടക്കുന്നുണ്ട്.
സംസ്ഥാനത്ത് ആദ്യമായാണ് ഈ സംവിധാനം സ്ഥാപിക്കുന്നത്. അരൂർ- തുറവൂർ ഉയരപ്പാതയുടെ നീളം 12.75 കിലോമീറ്ററാണ്.
6 വരി ഉയരപ്പാതയുടെ ഇരു വശങ്ങളിലുമായി 25.5 കിലോമീറ്റർ ഭാഗത്താണ് നോയിസ് ബാരിയർ സ്ഥാപിക്കുന്നത്. ശബ്ദമലിനീകരണം ഉണ്ടാകാതിരിക്കാനാണ് നോയിസ് ബാരിയറുകൾ സ്ഥാപിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

