പാലക്കാട് ∙ കലക്ടറേറ്റ് വളപ്പിൽ തള്ളിയ ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കിത്തുടങ്ങിയതോടെ നിലവിൽ ഓടുന്ന വാഹനങ്ങൾക്കായി ‘പാർക്കിങ് ഷെഡ്’ ഒരുങ്ങുന്നു. സിവിൽ സ്റ്റേഷനിൽ വകുപ്പുകളുടെ വാഹനങ്ങൾ നിർത്താൻ ഷെഡ് ഉണ്ടെങ്കിലും അവ നിറയെ തുരുമ്പിച്ച വാഹനങ്ങളായിരുന്നു.
ക്ലീൻ കലക്ടറേറ്റ് ലക്ഷ്യമിട്ട് ഇത്തരം വാഹനങ്ങൾ അതതു വകുപ്പുകൾ ഉടൻ നീക്കണമെന്നു കലക്ടർ എം.എസ്.മാധവിക്കുട്ടി ഉത്തരവിട്ടിരുന്നു.
ഇതോടെയാണ് പഴയ വാഹനങ്ങൾ മാറ്റാൻ നടപടി തുടങ്ങിയത്. കൃഷി വകുപ്പാണ് അടിയന്തര നടപടി സ്വീകരിച്ചത്.
അതേ സമയം പഞ്ചായത്ത്, ലീഗൽ മെട്രോളജി, ശുചിത്വമിഷൻ, ആർഡിസി വകുപ്പുകളുടെ വാഹനങ്ങൾ ഇനിയും നീക്കാനുണ്ട്.
നീക്കിയ വാഹനങ്ങളുടെ സ്ഥലത്തു പുതിയ വാഹനങ്ങൾ ഷെഡിൽ ഇടംപിടിച്ചു തുടങ്ങി. സിവിൽ സ്റ്റേഷനിലെ ഡ്രൈവർമാർ നിരന്തരം ഉന്നയിച്ചിരുന്ന ആവശ്യം കൂടിയാണിത്.
ബാക്കിയുള്ള വാഹനങ്ങൾ കൂടി അതത് വകുപ്പുകൾ ഉടൻ നീക്കുന്നതോടെ കലക്ടറേറ്റിൽ ആവശ്യത്തിന് വാഹന പാർക്കിങ് സൗകര്യമൊരുങ്ങും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

