ആലപ്പുഴ ∙ ദേശീയപാത നിർമാണത്തെ തുടർന്ന് തോടും പൈപ്പും മൂടിയതോടെ ആറാട്ടുവഴി, കളപ്പുര, കാഞ്ഞിരംചിറ, മംഗലം പ്രദേശങ്ങളിൽ വെള്ളപ്പൊക്കഭീഷണി. ശനി രാത്രി കുറച്ചുനേരം മാത്രം പെയ്ത മഴയിൽ പ്രദേശങ്ങൾ മുങ്ങി.
പ്രശ്നങ്ങൾ പരിഹരിക്കാതെ നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയാൽ ഗുരുതരമായ വെല്ലുവിളികൾ നേരിടേണ്ടിവരുമെന്നു നാട്ടുകാർ ഭയക്കുന്നു.
പ്രാധാന്യം ചൂണ്ടിക്കാണിച്ചിട്ടും തോട് മൂടി
ബൈപാസിന്റെ പടിഞ്ഞാറ് കണ്ടത്തിൽ, പുലത്തറ, മൈഥിലി തുടങ്ങിയ സ്ഥലങ്ങൾ വെള്ളക്കെട്ടിൽ മുങ്ങാതെ സംരക്ഷിച്ചിരുന്ന മുതലപ്പൊഴിയുടെ കൈത്തോട് ദേശീയപാത മൂടി. ബൈപാസ് നിർമാണം തുടങ്ങിയ സമയം മുതൽ വെള്ളക്കെട്ട് ഉണ്ടായപ്പോഴെല്ലാം തോട് മൂടാൻ പാടില്ലെന്നു നാട്ടുകാർ നിർദേശിച്ചിരുന്നു, എന്നിട്ടും മൂടി.
മൂടിയ ഭാഗം കഴിഞ്ഞ മഴക്കാലത്ത് നാട്ടുകാർ ഇടപെട്ടതിനെ തുടർന്ന് മണ്ണ് നീക്കി പൂർവസ്ഥിതി നിലനിർത്തി. പക്ഷേ കഴിഞ്ഞ ഒരു മാസത്തെ നിർമാണ ജോലികൾക്കിടെ തോട് മുഴുവനായി മൂടി.
ഇനി മുതലപ്പൊഴിയിലേക്ക് വെള്ളം ഒഴുകിപ്പോകാൻ മാർഗമില്ല. ഈ നില തുടർന്നാൽ വരുന്ന മഴക്കാലത്ത് ആയിരക്കണക്കിനു വീടുകൾ വെള്ളത്തിലാകും.
നഗരസഭയുടെ അനാസ്ഥ
ദേശീയപാത അതോറിറ്റി നിർമാണം തുടങ്ങുന്നതിനു മുൻപ് നഗരസഭാ അധികൃതർ കൃത്യമായ നിർദേശം നൽകിയെല്ലെന്നും ആരോപണമുണ്ട്.
സർവീസ് റോഡും ഓടയും നിർമിക്കാൻ തുടങ്ങുന്നതിനു മുൻപ് നിലവിലുള്ള തോടുകൾ, പൊഴികൾ, ഓട, പാലം, ശുദ്ധജല വിതരണത്തിനുള്ള പൈപ്പ് ലൈൻ തുടങ്ങിയവ സംരക്ഷിക്കണമായിരുന്നു. നിർമാണം നിരീക്ഷിക്കാൻ നഗരസഭാ അധികൃതർക്ക് ഉത്തരവാദിത്തം ഉണ്ടായിരുന്നെങ്കിലും അവർ അതൊന്നും വേണ്ടപോലെ നിർവഹിച്ചില്ലെന്നും ആക്ഷേപമുണ്ട്.
തോട് പുനഃസ്ഥാപിച്ചില്ലെങ്കിൽ വീടുകൾ മുങ്ങും
ആറാട്ടുവഴി പ്രദേശത്തെ ചുറ്റി മൈഥിലി ജംക്ഷന് വടക്കുവശത്തുകൂടി മുതലപ്പൊഴിയിൽ എത്തിയിരുന്ന തോട്, ബൈപാസ് നിർമാണം തുടങ്ങിയപ്പോൾ മൂടിയതാണ്.
പകരം ബൈപാസിന്റെ ഭാഗത്ത് കുഴൽ സ്ഥാപിച്ചെങ്കിലും പിന്നീട് മണ്ണ് കയറി അടഞ്ഞു. തോടിന്റെ മറ്റു ഭാഗങ്ങൾ കയ്യേറി കല്ല് കെട്ടുകയും നഗരസഭ റോഡ് നിർമിക്കുകയും ചെയ്തതോടെ പ്രദേശത്തെ മഴവെള്ളം ഒഴുകിപ്പോകാൻ കഴിയാത്ത വിധം വീതി കുറഞ്ഞു.
തോടിന്റെ വീതിയിൽ തന്നെ ബൈപാസിന്റെ അടിയിൽ കൂടി കലുങ്ക് നിർമിച്ച് മുതലപ്പൊഴിയിൽ യോജിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

