നീലേശ്വരം∙ ചായ്യോത്ത് എൻ.ജി.സ്മാരക വായനശാലയിൽ ഇന്നലെ വൈകിട്ട് സംഘടിപ്പിച്ച വിജ്ഞാന സദസ്സിനിടെ കാട്ടുപന്നി ആക്രമണം. 3 പേർക്ക് പരുക്കേറ്റു.
കുട്ടികൾ അടക്കം എഴുപതോളം പേർ പങ്കെടുത്ത പരിപാടിയിലേക്ക് കാട്ടുപന്നി പാഞ്ഞുകയറുകയായിരുന്നെന്ന് വായനശാലാ പ്രസിഡന്റ് റിട്ട. എസ്ഐ ടി.വി.രത്നാകരൻ പറഞ്ഞു.
വായനശാലാ സെക്രട്ടറി പി.ബാബുരാജ് (റിട്ട. പ്രധാനാധ്യാപകൻ), വായനശാലാ എക്സിക്യൂട്ടിവ് അംഗങ്ങളായ എ.അപ്പു.
(റിട്ട. പ്രധാനാധ്യാപകൻ), വി.അജിത്ത് (ഇന്ത്യൻ എക്സ്പ്രസ് ജീവനക്കാരൻ, കോഴിക്കോട്) എന്നിവർക്കാണ് പരുക്കേറ്റത്.
നെഞ്ചിന് പന്നിയുടെ ചവിട്ടേറ്റതിനെ തുടർന്ന് ബാബുരാജിന്റെ വാരിയെല്ലിന് പരുക്കേറ്റിട്ടുണ്ട്.
മൂവരും ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദേശത്ത് കാട്ടുപന്നിശല്യം രൂക്ഷമാണെന്നും കാട്ടുപന്നികളെ നിയന്ത്രിക്കാൻ അധികൃതർ അടിയന്തര ഇടപെടൽ നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
വിജ്ഞാന സദസിൽ ആശയം പങ്കുവെച്ച് കസേരയിൽ വന്ന് ഇരിക്കുമ്പോഴേക്കും, കാട്ടുപന്നി കുതിച്ച് വന്നു.
ബാബു മാഷും അപ്പു മാഷും അടക്കം കുറേപ്പേർ നിലത്ത് വീണു. പ്ലാസ്റ്റിക് കസേരകളൊക്കെ പന്നി ഇടിച്ചു തകർന്നിരുന്നു.
ഞങ്ങൾ കുട്ടികൾ എല്ലാരും പേടിച്ചുപോയി. നൂറുൽ ഹയ (വിദ്യാർഥിനി, ജിഎച്ച്എസ്എസ് ചായ്യോത്ത്)
കഴിഞ്ഞ ദിവസം പകൽ ചായ്യോത്ത് റോഡ് മുറിച്ചുകടക്കുന്ന കാട്ടുപന്നിയുടെ ദൃശ്യം കാറിന്റെ ക്യാമറയിൽ പതിഞ്ഞിരുന്നു.
പകൽ പോലും പുറത്തിറങ്ങുമ്പോൾ കാട്ടുപന്നിയെ പേടിക്കേണ്ട സ്ഥിതിയാണ്.
ജോർജ് ദിമിത്രോബ്(നാട്ടുകാരൻ, ക്ലബ് ഭാരവാഹി) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

