സുപ്രീം കോടതി വിധിയിലൂടെ പകരത്തീരുവയും പ്രതികാര തീരുവയും റദ്ദാക്കിയത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കനത്ത തിരിച്ചടിയായിരുന്നു. ഇതിന് പിന്നാലെ എല്ലാ രാജ്യങ്ങൾക്കും 15 ശതമാനം തീരുവ ഏർപ്പെടുത്താനാണ് ട്രംപിന്റെ തീരുമാനം.
150 ദിവസത്തേക്കാണ് ഈ താൽകാലിക തീരുവ. ഇതിനായി 1974ലെ വ്യാപാര നിയമത്തിലെ 122–ാം വകുപ്പാണ് ഉപയോഗിച്ചിരിക്കുന്നത്.
എന്നാൽ ഇത് പുതിയൊരു നിയമ യുദ്ധത്തിന് കാരണമാകുമെന്ന് വിദഗ്ധർ.
രാജ്യത്ത് ഗുരുതര വ്യാപാര കമ്മി ഉണ്ടാകുമ്പോൾ ഉപയോഗിക്കാനാണ് 122–ാം വകുപ്പ് വിഭാവനം ചെയ്തിരിക്കുന്നത്. അതായത് കയറ്റുമതിയിൽ നിന്ന് ലഭിക്കുന്ന വരുമാനം കുറയുകയും ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് നൽകേണ്ട
തുക വർധിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. ഇത് സാധാരണ വ്യാപാര കമ്മിയല്ല.
ബാലൻസ് ഓഫ് പേയ്മെന്റ് കമ്മി എന്നാണ് ഇതിനെ വിളിക്കുന്നത്. ഇപ്പോൾ യുഎസിൽ എടുത്തു പറയത്തക്ക വ്യാപാര കമ്മിയില്ല.
ഈ സാഹചര്യത്തിൽ ട്രംപിന് 122–ാം വകുപ്പ് ഉപയോഗിക്കാൻ കഴിയില്ലെന്നും ഇവർ പറയുന്നു.
വ്യാപാര നിയമത്തിലെ 122–ാം വകുപ്പെല്ലാം ഇപ്പോൾ അപ്രസക്തമാണെന്ന് സാമ്പത്തിക വിദഗ്ധനായ അലൻ റെയ്നോൾഡ്സ് പറയുന്നു. 1960-70 കാലഘട്ടത്തിൽ അമേരിക്കൻ ഡോളർ സ്വർണവുമായി ബന്ധിപ്പിച്ചിരുന്നപ്പോഴാണ് 122–ാം വകുപ്പ് പോലുള്ളവ തയാറാക്കിയത്.
അഞ്ച് പതിറ്റാണ്ടിനിപ്പുറം ഈ വകുപ്പുകളെല്ലാം കാലഹരണപ്പെട്ടു. ലോകത്തെ മറ്റേത് രാജ്യത്തേക്കാളും മികച്ച സാമ്പത്തിക സംവിധാനമാണ് യുഎസിനുള്ളത്.
വ്യാപാര കമ്മിയെക്കുറിച്ചുള്ള ചോദ്യം പോലും ഉദിക്കുന്നില്ല. 122–ാം വകുപ്പ് ചുമത്തേണ്ട
ഒരു സാഹചര്യവും നിലവിൽ ഇല്ല. തീരുവ വിഷയത്തിൽ ട്രംപിന് മാത്രം തീരുമാനമെടുക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ 122–ാം വകുപ്പ് ട്രംപിന് ഉപയോഗിക്കാൻ കഴിയില്ലെന്ന് ഇന്ത്യൻ വംശജനായ അഭിഭാഷൻ നീൽ കത്യാലും പറയുന്നു.
പകരത്തീരുവക്കെതിരെ അമേരിക്കൻ ചെറുവ്യവസായങ്ങൾക്കു വേണ്ടി സുപ്രീം കോടതിയിൽ വാദിച്ച് ട്രംപിന് ‘തലവേദന’ സൃഷ്ടിച്ചയാളാണ് നീൽ. ഈ വകുപ്പ് ഉപയോഗിക്കാൻ എന്ത് അടിയന്തര സാഹചര്യമാണ് രാജ്യത്തുള്ളത്.
ഇനി മറ്റ് രാജ്യങ്ങൾക്കെതിരെ തീരുവ ചുമത്താനാണ് അദ്ദേഹത്തിന്റെ ഉദ്ദേശമെങ്കിൽ ട്രംപ് കോൺഗ്രസിന് മുന്നിലെത്തണം. താരിഫ് അത്ര വലിയ ആശയമാണെങ്കിൽ കോൺഗ്രസിന് മുന്നിലെത്താൻ അദ്ദേഹം മടിക്കരുത്.
അതാണ് ഭരണഘടനാപരമായി ശരിയെന്നും അദ്ദേഹം പറഞ്ഞു.
ആരാണ് നീൽ കത്യാൽ
നിയമസ്ഥാപനമായ മിൽ ബാങ്ക് എൽഎൽപിയുടെ വാഷിങ്ടൻ ഡിസി ഓഫിസിൽ പാർട്നറാണ് നീൽ. പഞ്ചാബിൽനിന്നുള്ള കുടിയേറ്റക്കാരുടെ മകനായി 1970ൽ ഷിക്കാഗോയിലാണ് ജനനം.
അമ്മ ശിശുരോഗ വിദഗ്ധയാണ്; അച്ഛൻ എൻജിനീയറും. യെൽ ലോ സ്കൂളിൽനിന്നു പഠി ച്ചിറങ്ങി പ്രശസ്ത അഭിഭാഷകർക്കൊപ്പം പയറ്റിത്തെളിഞ്ഞു.
ബറാക് ഒബാമ യുഎസ് പ്രസിഡന്റായിരുന്നപ്പോൾ ആക്ടിങ് സോളിസിറ്റർ ജനറൽ പദവിയിൽ നിയമിതനായി. സുപ്രീം കോടതിയിൽ ഇതുവരെ 54 കേസുകൾ വാദിച്ചിട്ടുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

