അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കക്കെതിരായ സൂപ്പര്‍ 8 പോരാട്ടത്തില്‍ ഇന്ത്യൻ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയില്ലെന്ന സൂചനയുമായി ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ്. മത്സരത്തലേന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവന് സംബന്ധിച്ച് സൂര്യകുമാര്‍ യാദവ് നിര്‍ണായക സൂചനകള്‍ നല്‍കിയത്.
തുടർച്ചയായ മൂന്ന് ഡക്കുകളുമായി ഫോം ഔട്ടായ ഓപ്പണര്‍ അഭിഷേക് ശർമ്മയ്ക്ക് പകരം സഞ്ജുവിനെ പരിഗണിക്കുമോ എന്ന് മാധ്യമങ്ങൾ ചോദിച്ചപ്പോള്‍ സൂര്യ നല്കിയ മറുപടി ശ്രദ്ധേയമായിരുന്നു. നിലവിലെ ടീം സന്തുലിതമാണെന്നും മാറ്റങ്ങൾ വരുത്തേണ്ട
സാഹചര്യമില്ലെന്നും സൂര്യകുമാർ വ്യക്തമാക്കി. അഭിഷേകിന് പകരമല്ലെങ്കിലും സഞ്ജുവിനെ കളിപ്പിക്കാമല്ലോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ചിരിച്ചുകൊണ്ടായിരുന്നു സൂര്യയുടെ മറുപടി.
“അഭിഷേകിന് പകരം സഞ്ജുവിനെ കളിപ്പിക്കണമെന്നാണോ നിങ്ങൾ പറയുന്നത്? അതോ മൂന്നാം നമ്പറിൽ തിലക് വർമ്മയ്ക്ക് പകരം സഞ്ജു വരണമെന്നാണോ എന്ന് സൂര്യ തിരിച്ചു ചോദിച്ചു. പവര്‍ പ്ലേയില്‍ ടീം 40-50 റണ്‍സ് സ്കോര്‍ ചെയ്ത് നല്ല രീതിയില്‍ തന്നെയാണ് കളിക്കുന്നതെന്നും ഓഫ് സ്പിന്നര്‍മാരെ ഉപയോഗിച്ച് നമ്മുടെ ടോപ് ഫോറിനെ ഒതുക്കാമെന്നാണ് എതിരാളികള്‍ ചിന്തിക്കുന്നതെന്നും ലോകകപ്പിന് മുമ്പ് ഇത്തരമൊരു വെല്ലുവിളി പ്രതീക്ഷിച്ചിരുന്നില്ലെന്നും സൂര്യ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഓഫ് സ്പിന്നര്‍മാരെ നേരിടാന്‍ ടീം തയാറെടുപ്പ് നടത്തിക്കഴിഞ്ഞു.
എല്ലാ മത്സരത്തിലും ടീം 220-240 റണ്‍സടിക്കുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. ഞങ്ങളും അതാണ് പ്രതീക്ഷിച്ചത്.
എന്നാല്‍ ലോകകപ്പിന് മുമ്പ് കളിച്ച പരമ്പരകളില്‍ നിന്ന് വ്യത്യസ്തമായ വിക്കറ്റുകളാണ് ലോകകപ്പില്‍ ലഭിച്ചത്. അതും വെല്ലുവിളിയായെന്നും സൂര്യ പറഞ്ഞു.
ടീമിലെ നിലവിലെ ബാറ്റിംഗ് ഓർഡറിൽ മാറ്റം വരുത്താൻ താൻ ഉദ്ദേശിക്കുന്നില്ലെന്ന കൃത്യമായ സൂചനയാണ് നായകൻ നൽകിയത്. “Achha hi toh chal raha hai…” A new opening pair for #INDvSA? @surya_14kumar reacts in his typical style ICC Men’s #T20WorldCup SUPER 8 #INDvSA | SUN, 22 FEB, 6 PM pic.twitter.com/LB4lVF78fE — Star Sports (@StarSportsIndia) February 21, 2026 കഴിഞ്ഞ ഏതാനും മത്സരങ്ങളിൽ പരാജയപ്പെട്ടെങ്കിലും യുവതാരം അഭിഷേക് ശർമ്മയെ കൈവിടാൻ ടീം മാനേജ്മെന്റ് തയ്യാറല്ലെന്ന വ്യക്തമായ സൂചനയും ക്യാപ്റ്റൻ നല്കി.
ഞങ്ങള്‍ ഫോം ഔട്ടായപ്പോള്‍ കഴിഞ്ഞ ഒരു വർഷമായി ഞങ്ങളെ സംരക്ഷിച്ചത് അഭിഷേകാണ്. ഇപ്പോൾ അവൻ ഫോം ഔട്ടായപ്പോൾ അവനെ പിന്തുണയ്ക്കേണ്ടത് ഞങ്ങളുടെ കടമയാണെന്നായിരുന്നു സൂര്യകുമാറിന്റെ മറുപടി.
അഭിഷേക് റൺസ് കണ്ടെത്തിയിട്ടില്ലെന്നത് ശരിയാണ്. എന്നാല്‍ അവന് റണ്‍സ് നേടാന്‍ തുടങ്ങിയാല്‍ എന്താണ് സംഭവിക്കുകയെന്ന് എല്ലാവര്ക്കും അറിയാമല്ലോ എന്നും സൂര്യകുമാര്‍ കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച നെറ്റ്സിൽ സഞ്ജു സാംസൺ ദീർഘനേരം പരിശീലനം നടത്തിയത് താരം ടീമിലേക്ക് മടങ്ങിയെത്തുമെന്ന സൂചന നൽകിയിരുന്നു. എന്നാൽ സൂര്യകുമാറിന്റെ വാക്കുകൾ പ്രകാരം സൂപ്പർ 8 ഘട്ടത്തിലും സഞ്ജു ബെഞ്ചിലിരിക്കാനാണ് സാധ്യത.
പവർപ്ലേയിൽ ടീം മികച്ച രീതിയിലാണ് മുന്നേറുന്നതെന്നും പിച്ചിലെ മാറ്റങ്ങൾക്കനുസരിച്ച് ബാറ്റിംഗ് ക്രമീകരിക്കുമെന്നും വ്യക്തമാക്കിയതോടെ സഞ്ജുവിനായുള്ള കാത്തിരിപ്പ് ഇനിയും നീളുമെന്ന് ഉറപ്പായി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

