പാലക്കാട് ∙ സർക്കാർ പുറത്തിറക്കുന്ന ബ്രാൻഡി, ‘മിന്നൽ മാജിക്’ ഉൽപാദനം ചിറ്റൂർ മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറീസിൽ ആരംഭിച്ചു. മലബാർ മിസ്റ്ററി എന്ന പേരാണു നേരത്തെ നിശ്ചയിച്ചതെങ്കിലും മിന്നൽ വേഗത്തിൽ പുതിയ പേരിടുകയായിരുന്നു.
500 രൂപ വിലയുള്ള അര ലീറ്ററിന്റെ മദ്യമാണ് ഉൽപാദിപ്പിക്കുന്നത്. ബവ്റിജസ് ഔട്ലെറ്റുകൾ വഴി ഒരാഴ്ചയ്ക്കുള്ളിൽ വിപണിയിലെത്തിക്കും.
മദ്യപ്ലാന്റ് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു.
പുതിയ മദ്യത്തിനു മിന്നൽ മാജിക് എന്ന പേരു നൽകും മുൻപേ ചിലർ ‘മലബാർ മിസ്റ്ററി’ എന്നു പേരിട്ടു പ്രചരിപ്പിച്ചെന്നു മന്ത്രി കുറ്റപ്പെടുത്തി. എന്നാൽ മദ്യക്കുപ്പികൾക്കുള്ള കടലാസുപെട്ടികളിൽ മലബാർ മിസ്റ്ററി എന്നാണു രേഖപ്പെടുത്തിയിരുന്നത്.
പ്ലാന്റിൽ സൂക്ഷിച്ചിരുന്ന നൂറോളം പെട്ടികളിൽ ഇന്നലെ പേര് സെല്ലോടേപ് കൊണ്ടു മറച്ചിരുന്നു. മദ്യക്കുപ്പിയിൽ ഒട്ടിക്കേണ്ട
ലേബലും പ്രിന്റ് ചെയ്തിരുന്നു. അതിന്റെ ചിത്രം സിപിഎം മുഖപത്രത്തിൽ ഉൾപ്പെടെ പ്രസിദ്ധീകരിച്ചിരുന്നു.
എന്നാൽ മന്ത്രി പ്രസംഗത്തിൽ പറഞ്ഞത് ഇങ്ങനെ: ‘ബവ്കോ, മദ്യത്തിനു പേരിടുന്നതിനു മുൻപേ ചിലർ സ്വയം പേരിട്ടു പ്രചരിപ്പിച്ചു.
അതു സത്യമാണോ എന്നു പോലും അന്വേഷിച്ചില്ല. ഇങ്ങനെയാണു പല കാര്യങ്ങളും.
വാസ്തവങ്ങളല്ല പ്രചരിക്കുക.’ അതേസമയം, മദ്യത്തിന്റെ പേരിൽ മലബാർ എന്ന് ഉപയോഗിക്കുന്നതിനെതിരെ പരാതി ഉയർന്ന സാഹചര്യത്തിലാണു മാറ്റം വരുത്തിയതെന്നാണു വിവരം. ജനങ്ങളിൽ നിന്നു പേരു ക്ഷണിച്ചതു നേരത്തെ വിവാദമായിരുന്നു.
മദ്യത്തെയും വ്യവസായമായാണു സർക്കാർ കാണുന്നത്.
അതിനാലാണു മദ്യനയത്തിൽ മാറ്റം വരുത്തിയത്. ഗൾഫ് രാജ്യങ്ങൾ പോലും ലിബറലായ മാറ്റങ്ങൾ വരുത്തുമ്പോൾ നമ്മൾ പലതിനും നിയന്ത്രണം കടുപ്പിച്ചു പിന്നോട്ടുപോകുന്നതു ശരിയല്ല.
മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

