കടപ്ര ∙ പരുമല ഉപദേശിക്കടവ് പാലം നാളെ ഉദ്ഘാടനം ചെയ്യും. കടപ്ര പഞ്ചായത്തിലെ വളഞ്ഞവട്ടം, പരുമല പ്രദേശങ്ങളെ ബന്ധിപ്പിച്ചു പമ്പാനദിക്ക് കുറുകെയാണ് ഉപദേശിക്കടവ് പാലം.
2020 സെപ്റ്റംബർ 17നാണ് പണി തുടങ്ങിയത്. 13 സ്പാനുകളിൽ ഫ്ലൈ ഓവർ മോഡലിലാണ് പാലം നിർമിച്ചത്.
വളഞ്ഞവട്ടം ഭാഗത്ത് 7 സ്പാനുകളും നദിയിൽ 3 സ്പാനുകളും പരുമല ഭാഗത്ത് 3 സ്പാനുകളുമുണ്ട് പാലവും സമീപനപാതയും ഉൾപ്പെടെ 810 മീറ്ററാണ് ദൂരം. ഇതിൽ പാലം മാത്രം 206 മീറ്റർ വരും.
ദീർഘ നാളായുള്ള ആഗ്രഹമാണ് സഫലമാകുന്നത്.
23 കോടിയിലധികം രൂപ എസ്റ്റിമേറ്റിട്ട നിർമാണമാണ് പൂർത്തിയാക്കിയത്.
ശേഷിക്കുന്ന പഞ്ചായത്ത് റോഡും പിഡബ്ല്യുഡി ഏറ്റെടുത്തു നിർമിക്കും. അതിനായി 10 കോടി രൂപയാണ് അനുവദിച്ചത്.
അഡ്മിനിസ്ട്രേറ്റീവ് അനുമതി കിട്ടിക്കഴിഞ്ഞു.
മാത്യു ടി. തോമസ്, എംഎൽഎ
പാലത്തിന്റെ മറുകരയിൽ വളഞ്ഞവട്ടം ഭാഗത്തെ അനുബന്ധ റോഡും പരുമല ഭാഗത്ത് ഉപദേശിക്കടവ് പാലം മുതൽ സ്വകാര്യസ്കൂൾ വരെയുള്ള ഭാഗവും നിർമാണം പൂർത്തിയായി.
ഈ ഭാഗത്ത് 8 മീറ്റർ വീതിയിലാണ് റോഡ് നിർമിച്ചിരിക്കുന്നത്. പാലം യാഥാർഥ്യമായതോടെ പരുമല പള്ളി, പനയന്നാർകാവ് ക്ഷേത്രം, പരുമല ആശുപത്രി, പമ്പാ കോളജ് എന്നിവിടങ്ങളിലേക്ക് തിരുവല്ല ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് മാന്നാർ ടൗണിലെ കുരുക്കിൽപെടാതെ എത്താൻ കഴിയും.
ഈ മാസം തന്നെ ശിലാസ്ഥാപനം നടത്തുന്ന മാന്നാർ കുരട്ടിക്കാട് കോട്ടയ്ക്കൽ കടവ് പാലം പണി കൂടി പൂർത്തിയാകുമ്പോൾ മാന്നാറിന്റെ ബൈപാസായി ഇത് മാറും.
പാലം ഉദ്ഘാടനത്തിന് തയാറായെങ്കിലും, അനുബന്ധമായുള്ള ഉപദേശിക്കടവ്-തിക്കപ്പുഴ റോഡ് പുനർനിർമാണ പൂർത്തിയാകാനുള്ള കാത്തിരിപ്പിലാണ് നാട്ടുകാർ. സ്വകാര്യ സ്കൂൾ മുതൽ തിക്കപ്പുഴ വരെയുള്ള ഒന്നര കിലോമീറ്ററോളം വരുന്ന റോഡിന്റെ നിർമാണമാണ് ഇനി പൂർത്തിയാകാനുള്ളത് റോഡ് കുണ്ടും കുഴിയുമായി കിടക്കുന്നതിനാൽ ഇരുചക്ര വാഹനയാത്രയടക്കം ദുഷ്കരമാണ്.
റോഡ് വീതികൂട്ടി ഉന്നത നിലവാരത്തിൽ ടാറിങ് നടത്തുന്നതിന് 10 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും കടമ്പകൾ ഏറെയാണ്. ഈ ഭാഗം പഞ്ചായത്തിന്റെ അധീനതയിലാണ്.
റോഡ് പിഡബ്ല്യുഡി ഏറ്റെടുത്ത് 8 മീറ്റർ വീതിയിൽ തന്നെ നിർമിക്കുന്നതിന് എസ്റ്റിമേറ്റ് എടുത്തിട്ടുണ്ട്.
റോഡിനു വീതി കൂട്ടാനായി ഇരു വശങ്ങളിലുള്ള മതിലുകൾ പൊളിച്ചു നീക്കി ഉടമസ്ഥർക്ക് പുതിയ മതിൽ തിരികെ പണിത് നൽകുകയും, ഭൂമി വിട്ടുനൽകുന്ന മതിൽ ഇല്ലാത്ത വീടുകളിൽ അതിർത്തി തിരിച്ച് കല്ലുകെട്ടി നൽകിയതിനു ശേഷം ആദ്യഘട്ടം എന്ന രീതിയിൽ 240 മീറ്റർ റോഡ് 8 മീറ്റർ വീതിയിൽ നിർമിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

