വിഴിഞ്ഞം∙ ഹോട്ടലുകളിലെ ഭക്ഷണത്തിന്റെ നിലവാരം ഉറപ്പാക്കേണ്ട ഭക്ഷ്യസുരക്ഷാ വകുപ്പ്, ജീവനക്കാരെ നിയോഗിക്കുന്നതിലും ഓഫിസുകളുടെ കാര്യക്ഷമമായ പ്രവർത്തനം ഉറപ്പാക്കുന്നതിലും കാട്ടുന്നതു ഗുരുതര അലംഭാവം.
ഹോട്ടലുകളിൽ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്താനുള്ള ജീവനക്കാർ പലയിടത്തുമില്ല. ഒരു നിയോജകമണ്ഡലത്തിൽ ഭക്ഷ്യസുരക്ഷയ്ക്കായി ഒരു ഓഫിസർ മാത്രമാണുള്ളത്.
വിഴിഞ്ഞം ഉൾപ്പെട്ട കോവളം മണ്ഡലത്തിലും ഇതാണു സ്ഥിതി.
വിനോദസഞ്ചാരികൾ ഏറെയെത്തുന്ന ഇവിടെ ഹോട്ടലുകളിൽ കർശന പരിശോധന നടത്താൻ ഇതുമൂലം സാധിക്കുന്നില്ല. 2 പേർ മരിച്ച സംഭവത്തിലുൾപ്പെട്ട
‘അസ്മാക്’ ഹോട്ടൽ ലൈസൻസ് ഇല്ലാതെയാണു പ്രവർത്തിച്ചതെന്ന് ഇന്നലെ പൊലീസ് നടത്തിയ പരിശോധനയിലാണു കണ്ടെത്തിയത്.
മത്സ്യവിഭവങ്ങൾ വിൽക്കുന്ന ഒട്ടേറെ ഹോട്ടലുകൾ വിഴിഞ്ഞത്തുണ്ട്. ഇവയിൽ പലതും ഉച്ചയ്ക്കുശേഷം തുറന്ന് അർധരാത്രി വരെ പ്രവർത്തിക്കുന്നവയാണ്.
കടലിൽനിന്നു പിടിക്കുന്ന മത്സ്യം ഫ്രഷ് ആയി വിൽക്കുന്നുവെന്ന മേൽവിലാസമുള്ള ഇവിടെ മത്സ്യവിഭവങ്ങൾ കഴിക്കാൻ ജില്ലയ്ക്കു പുറത്തുനിന്നും ദിവസേന ആളുകളെത്തുന്നുണ്ട്. നിലമേലിൽ നിന്നുള്ള കുടുംബവും മത്സ്യവിഭവങ്ങൾ കഴിക്കാനാണ് ഹോട്ടലിലെത്തിയത്.
സന്ധ്യയോടെയാണ് നഗരത്തിൽനിന്നും ദൂരസ്ഥലങ്ങളിൽനിന്നും ഇഷ്ടഭക്ഷണം തേടി ഇവിടേക്ക് ആളുകളെത്തിത്തുടങ്ങുന്നത്.
കുടുംബമായി ഭക്ഷണം കഴിക്കാനെത്തുന്നവരും ഏറെ. ആൾത്തിരക്ക് കൂടിയതോടെ പല ഹോട്ടലുകളും ഇരുനിലകളാക്കി.
കുറച്ചകലെയായി രാജ്യാന്തര തുറമുഖവും ചില ഹോട്ടലുകളിലിരുന്നു കാണാം.
ഹോട്ടലിൽ പരിശോധന; സാംപിളുകൾ ശേഖരിച്ചു
രാവിലെ ആറിന് വിഴിഞ്ഞം പൊലീസ് ഫോണിൽ വിളിച്ചപ്പോഴാണ് 2 പേരുടെ മരണവിവരം അറിയുന്നതെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ഹോട്ടൽ നടത്തുന്ന സുലൈമാൻ പറഞ്ഞു. 4 വർഷമായി പ്രവർത്തിക്കുന്ന ഹോട്ടലിൽ ഇത് ആദ്യസംഭവമാണ്.
പ്രതിദിനം നാനൂറിൽപരം ആൾക്കാർ ഭക്ഷണം കഴിക്കുന്ന ഹോട്ടലാണ്. മറ്റാർക്കും ആരോഗ്യപ്രശ്നമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിനു പിന്നാലെ വിഴിഞ്ഞം, ചടയമംഗലം പൊലീസ്, നഗരസഭാ ആരോഗ്യ വിഭാഗം, ഫിഷറീസ് വകുപ്പ് അധികൃതർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. നിലമേലിൽ നിന്നുള്ള കുടുംബം കഴിച്ച മീൻ വിഭവങ്ങൾക്കു പുറമേ ഹോട്ടലിലുണ്ടായിരുന്ന വിളമീൻ, ഹമൂർ, ചെമ്പല്ലി എന്നിവയുടെയും മീൻ സൂക്ഷിച്ചിരുന്ന ഐസിന്റെയും സാംപിളുകൾ അധികൃതർ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
പ്രിയപ്പെട്ടവരുടെ വേർപാടിൽ ഉള്ളുലഞ്ഞ് കണ്ണൻ
കുടുംബത്തെപ്പോലെ സ്നേഹിച്ചവർ വിളിച്ചപ്പോൾ ഒപ്പമെത്തി, ഒടുവിൽ പ്രിയപ്പെട്ട
2 പേരുടെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിലാണു കണ്ണൻ. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ കുടുംബം സമീപവാസിയായ കണ്ണനെയും കൂട്ടിയിരുന്നു.
ഇവരുടെ വീടിനു സമീപം കട
നടത്തുകയാണു തമിഴ്നാട് സ്വദേശിയായ കണ്ണൻ. ഭക്ഷണം കഴിച്ചു തിരികെപോകുമ്പോഴാണ് കുടുംബാംഗങ്ങൾക്കു ദേഹാസ്വാസ്ഥ്യമുണ്ടായത്.
ഷാജിയാണു വാഹനമോടിച്ചിരുന്നത്. ഷാജിക്കു ദേഹാസ്വാസ്ഥ്യമുണ്ടായതോടെ ഡ്രൈവിങ് കണ്ണനെ ഏൽപ്പിക്കുകയായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

