മാനന്തവാടി ∙ ഒടുവിൽ ആ കുരുക്കും അഴിഞ്ഞു. ഏറെ വിവാദങ്ങൾക്കും ആശങ്കകൾക്കും ഒടുവിൽ വയനാട് ഗവ മെഡിക്കൽ കോളജിന് സ്വന്തം സ്ഥലമായി. മാനന്തവാടി നഗരത്തിൽ നിന്നും വിളിപ്പാടകലെ അമ്പുകുത്തിയിൽ വനം വകുപ്പിന്റെ കൈവശമുള്ള സ്ഥലമാണ് മെഡിക്കൽ കോളജിനായി കൈമാറുന്നത്. അമ്പുകുത്തിയിലെ വെസ്റ്റഡ് ഫോറസ്റ്റായ 28 ഏക്കർ സ്ഥലം ഏറ്റെടുത്തും ഇതിന് പകരം ബത്തേരി താലൂക്കിൽ പകരം ഭൂമി വിട്ട് നൽകിയും സർക്കാർ ഉത്തരവിറക്കി. റവന്യു
സെക്രട്ടറി എം.ജി.രാജമാണിക്യമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
മെഡിക്കൽ കോളജ് പ്രഖ്യാപനം നടന്ന് 5 വർഷം പിന്നിടുമ്പോഴാണ് സ്വന്തം സ്ഥലമെന്ന വലിയ കടമ്പ മറികടന്നത്.
ഏറെ ചർച്ചകൾക്കൊടുവിലാണ് അമ്പുകുത്തിയിലെ വനം വകുപ്പിന്റെ കൈവശമുള്ള സ്ഥലം എന്ന് ഉറപ്പിച്ചത്. മന്ത്രി ഒ.ആർ.കേളുവിന്റെ നേതൃത്വത്തിൽ നടന്ന നിരന്തര ഇടപെടലുകൾക്ക് ഒടുവിലാണ് 28 ഏക്കർ സ്ഥലം ഏറ്റെടുത്ത് ഉത്തരവിറങ്ങിയത്.
ബത്തേരി താലൂക്കിലെ നൂൽപ്പുഴ വില്ലേജിൽ ബത്തേരി റേഞ്ച്, മുത്തങ്ങ റേഞ്ച് എന്നിവടങ്ങളിൽ നിന്നും യഥാക്രമം 8.9730 ഹെക്ടർ, 2.3477ഹെക്ടർ ഭൂമി പരിഹാര വനവത്കരണത്തിനായി കൈമാറി നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

