തിരുവനന്തപുരം ∙ ആറ്റുകാൽ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് അന്നദാനം, ലഘുഭക്ഷണം, ശീതള പാനീയം, കുടിവെള്ള വിതരണം എന്നിവ നടത്തുന്ന സ്ഥാപനങ്ങൾ, സംഘടനകൾ, വ്യക്തികൾ എന്നിവർ കർശനമായും റജിസ്ട്രേഷൻ നടത്തണമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ്. ഭക്ഷണം, ശുദ്ധജലം എന്നിവ വിതരണം ചെയ്യാൻ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഉപയോഗിക്കുന്നതിന് പൂർണമായി നിരോധിക്കുമെന്നു കോർപറേഷൻ അറിയിച്ചു.
നിർദേശം ലംഘിച്ച് പ്ലാസ്റ്റിക് ഉപയോഗിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കാനാണ് നിർദേശം.
ആറ്റുകാൽ മേഖലയിലെ ഭക്ഷ്യ സംരംഭകരുടെയും പാചക തൊഴിലാളികളുടെയും ബോധവൽക്കരണത്തിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് 19ന് പ്രത്യേക ക്ലാസ് സംഘടിപ്പിക്കും. ഉത്സവ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ ഭക്ഷ്യ സംരംഭകരും മുൻകൂർ റജിസ്ട്രേഷൻ നടത്തണം. [email protected]എന്ന ഇ-മെയിൽ വിലാസത്തിൽ പേര്, ഫോൺ നമ്പർ, ഭക്ഷ്യസുരക്ഷാ റജിസ്ട്രേഷൻ നമ്പർ എന്നിവ അയയ്ക്കണം.
മറ്റു നിർദേശങ്ങൾ–
∙ എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ഭക്ഷ്യ സുരക്ഷാ ലൈസൻസ്, റജിസ്ട്രേഷൻ പകർപ്പ് സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കണം.
∙ ജീവനക്കാരുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പരിശോധന സമയത്ത് ഹാജരാക്കണം.
∙ സ്ഥാപനത്തിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്തുന്ന സർട്ടിഫിക്കറ്റും പരിശോധനയ്ക്ക് ഹാജരാക്കണം.
∙ ലേബലിൽ ഭക്ഷണ വിവരങ്ങൾ വ്യക്തമായി രേഖപ്പെടുത്തിയ വസ്തുക്കൾ മാത്രം തിരഞ്ഞെടുക്കണം. ∙ ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്ക് സാംക്രമിക രോഗങ്ങളില്ലെന്ന് ഉറപ്പ് വരുത്തണം. ∙ സർബത്ത്, നാരങ്ങാവെള്ളം, തണ്ണിമത്തൻ മുതലായ ശീതള പാനീയങ്ങളിൽ ഉപയോഗിക്കുന്ന ഐസ് ശുദ്ധജലത്തിൽ നിന്ന് ഉള്ളതാണെന്ന് ഉറപ്പാക്കണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

