മറയൂർ ∙ പത്തടിപ്പാലത്ത് കനാൽ വെള്ളത്തിലൂടെ ഒഴുകിയെത്തിയ മൂർഖൻ പാമ്പിനെ നാട്ടുകാർ പിടികൂടി വനംവകുപ്പിന് കൈമാറി. കരിമ്പ് കൃഷിക്കായി ദിവസങ്ങൾക്കു മുൻപാണ് ഇടതുകര കനാലിലൂടെ വെള്ളം തുറന്നു വിട്ടത്.
ഇതിലൂടെയാണ് മൂർഖൻ പാമ്പ് ഒഴുകിയെത്തിയത്. വെള്ളമില്ലാത്ത സമയത്ത് വനമേഖലയിൽ നിന്നോ കൃഷിയിടങ്ങളിൽ നിന്നോ കനാലിൽ ഇറങ്ങിയ പാമ്പ് വെള്ളം തുറന്നു വിട്ടപ്പോൾ ഒഴുകി എത്തിയതാകാം എന്നാണ് കർഷകർ പറയുന്നത്.
ഒഴുകിയെത്തിയ പാമ്പിനെ സമീപവാസികൾ ചേർന്ന്, മീൻ പിടിക്കാൻ ഉപയോഗിക്കുന്ന വല കൊണ്ടാണ് പിടികൂടിയത്.
തുടർന്ന് മറയൂർ ആർആർ സംഘം എത്തി പാമ്പിനെ ചിന്നാർ വനമേഖലയിൽ കൊണ്ടു വിടുകയായിരുന്നു. വേനൽ കടുക്കുന്നതോടെ പാമ്പുകൾ ഉൾപ്പെടെയുള്ള ഇഴജന്തുക്കൾ ജനവാസ മേഖലയിലേക്ക് എത്താൻ സാധ്യതയുള്ളതിനാൽ കരുതൽ വേണമെന്ന് വനം വകുപ്പ് അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

