തിരുവനന്തപുരം∙ അന്താരാഷ്ട്ര കാർഷിക പ്രദർശനമായ വൈഗ 2026-ൽ സന്ദർശകരുടെ വൻ തിരക്ക്. ലോക ബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന ‘കേര’ (കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യൂ ചെയിൻ മോഡണൈസേഷൻ) പദ്ധതിയുടെ പവലിയൻ കൃഷി വകുപ്പ് മന്ത്രി പി.
പ്രസാദ് പവലിയൻ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. കേരയുടെ ബൃഹദ് പദ്ധതിയെക്കുറിച്ച് അറിയാനും ഉദ്യോഗസ്ഥരുമായി സംവദിക്കാനും കർഷകരും സംരംഭകരുമുൾപ്പെടെയുള്ള ആയിരക്കണക്കിനാളുകളാണ് പവലിയനിലേക്ക് എത്തിച്ചേർന്നത്.
ഉത്പാദനം മുതൽ വിപണനം വരെയുള്ള കാർഷിക മൂല്യ ശൃംഖലയുടെ സമ്പൂർണ്ണ നവീകരണമാണ് കേര പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
പ്രൊഡക്ടിവ് അലയൻസ് (പി.എ), നവോധൻ, കാപ്പി, ഏലം, റബ്ബർ തുടങ്ങിയ നാണ്യ വിളകളുടെ പുനർനടീൽ, അഗ്രി പാർക്ക്, അഗ്രി-എം.എസ്.എം.ഇ., സ്റ്റാർട്ടപ്പ് തുടങ്ങിയ ആധുനിക സാധ്യതകളെക്കുറിച്ച് പവലിയനിലെ ഉദ്യോഗസ്ഥർ സന്ദർശകർക്ക് വിശദീകരിച്ചു. തരിശ് ഭൂമിയെ കാർഷിക വൽക്കരിക്കാനുള്ള നവോധൻ, കർഷക ഉത്പാദക കമ്പനികളെ (FPOs) ശക്തിപ്പെടുത്തി കർഷകരുടെ വരുമാനം വർധിപ്പിക്കാനുള്ള പി.എ പദ്ധതി എന്നിവയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
കേരളത്തിന്റെ കാർഷിക ഭാവിയെക്കുറിച്ചുള്ള വ്യക്തമായ ദിശാബോധം നൽകുന്നതായിരുന്നു കേര പവലിയൻ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

