നോട്ട് അസാധുവാക്കൽ… തൊട്ടുപിന്നാലെ യുപിഐ ഉൾപ്പെടെ ഡിജിറ്റൽ പണമിടപാടുകളുടെ മുന്നേറ്റം… രാജ്യത്ത് കറൻസി ഉപയോഗം കുത്തനെ കുറയുമെന്ന കേന്ദ്ര സർക്കാരിന്റെ കണക്കുകൂട്ടൽ പാടെ പാളി. ഓരോ വർഷം ചെല്ലുന്തോറും കറൻസി പ്രചാരം കുതിച്ചുകയറുകയാണ്.
2026 ജനുവരി പ്രകാരം രാജ്യത്ത് പ്രചാരത്തിലുള്ള കറൻസികളുടെ ആകെമൂല്യം മുൻവർഷത്തെ അപേക്ഷിച്ച് 11.1% വർധിച്ചെന്ന് എസ്ബിഐ റിസർച്ചിന്റെ റിപ്പോർട്ട് വ്യക്തമാക്കി.
2026ൽ ഇതുവരെയുള്ള വർധന 2.76 ലക്ഷം കോടി രൂപ. മുൻവർഷത്തെ സമാനകാലത്തേക്കാൾ മൂന്ന് മടങ്ങ് അധികം.
പൊതുജനങ്ങളുടെ കൈവശമുള്ള കറൻസികളുടെ ആകെമൂല്യം 39 ലക്ഷം കോടി രൂപയിലെത്തി. റെക്കോർഡാണിത്.
11.5 ശതമാനമാണ് വർധന.
മറ്റൊരു കൗതുകക്കണക്ക് ഇങ്ങനെ: ഇന്ത്യയിൽ പ്രചാരത്തിലുള്ള മൊത്തം കറൻസികളുടെ മൂല്യത്തിന്റെ 97.6 ശതമാനവുമുള്ളതും ജനങ്ങളുടെ പക്കൽ. ഒരു ആശ്വാസമുള്ളത്, ജിഡിപിയിൽ കറൻസിയുടെ അനുപാതം കുറയുന്നുവെന്നത് മാത്രം.
കാഷ് ടു ജിഡിപി അനുപാതം 2020-21ൽ 14.4 ശതമാനമായിരുന്നത് 2025-26ൽ 11 ശതമാനമായി ഇടിഞ്ഞു.
എടിഎം വഴി കൈയിലേക്ക്
എടിഎം പണംപിൻവലിക്കൽ കൂടിയതാണ് കറൻസി പ്രചാരം ഉയരാനും വഴിയൊരുക്കിയത്. റിസർവ് ബാങ്കിന്റെ കണക്കുപ്രകാരം ഓരോ മാസവും എടിഎം വഴി ഉപഭോക്താവ് പിൻവലിക്കുന്ന ശരാശരി തുക, സർവകാല ഉയരമായ 2.5 ലക്ഷം രൂപയെ ഉടൻ മറികടക്കുമെന്നാണ് കരുതുന്നു.
കർണാടക, തമിഴ്നാട്, ബംഗാൾ, കേരളം എന്നിവിടങ്ങളിലാണ് എടിഎം പണം പിൻവലിക്കൽ ഏറ്റവും കൂടുതൽ.
ജിഎസ്ടി നോട്ടിസ് തിരിച്ചടിച്ചു?
കഴിഞ്ഞവർഷം ജിഎസ്ടി വകുപ്പ് ക
അയച്ചത് യുപിഐയിൽ നിന്ന് അകലാനും കറൻസിയോട് കൂടുതൽ അടുക്കാനും ഇടവരുത്തിയിട്ടുണ്ടാകാമെന്ന് റിപ്പോർട്ട് പറയുന്നു.
40 ലക്ഷം രൂപ വാർഷിക വരുമാനമുള്ളവർ ജിഎസ്ടി റജിസ്ട്രേഷൻ എടുക്കണമെന്നത് നിർബന്ധമാണ്. കർണാടകയിലെ ചെറുകിട
കച്ചവടക്കാരുടെ അക്കൗണ്ടിൽ യുപിഐ ഇടപാടുകൾ ഈ പരിധി ലംഘിച്ചതോടെ ജിഎസ്ടി റജിസ്ട്രേഷനും നികുതി അടവും ആവശ്യപ്പെട്ട് നോട്ടിസ് അയക്കുകയായിരുന്നു. 2022-25 കാലയളവിലെ ഇടപാടുകൾ ചൂണ്ടിക്കാട്ടി 18,000 കച്ചവടക്കാർക്കാണ് നോട്ടിസ് അയച്ചത്.
ഇത് കർണാടകയിൽ വൻ കോളിളക്കം സൃഷ്ടിച്ചു.
കച്ചവടക്കാർ യുപിഐ ബന്ദിലേക്ക് കടന്നു. പലരും കടയിൽ ‘യുപിഐ ഇല്ല’ എന്ന ബോർഡ് വച്ചു.
കൂടുതൽ പ്രതിഷേധമുണ്ടാകുമെന്ന വെല്ലുവിളി ഉയർന്നതോടെ ജിഎസ്ടി വകുപ്പ് പിന്നാക്കംപോയി. എന്നാൽ, നോട്ടിസ് അയച്ച നടപടി യുപിഐയെ കൈവിടാനും തിരികെ കറൻസി ഇടപാടിന് ഊന്നൽകൊടുക്കാനും കച്ചവടക്കാരെ നിർബന്ധിതരാക്കി എന്നാണ് വിലയിരുത്തൽ.
ഇതു സംബന്ധിച്ച് നടത്തിയ പരിശോധനയിൽ, നോട്ടിസ് വിവാദത്തിനുശേഷം ചില ജില്ലകളിൽ എടിഎം പണംപിൻവലിക്കൽ കൂടിയെന്ന് കണ്ടെത്തി.
ഓരോ മാസവും ശരാശരി 37 കോടി രൂപയാണ് അധികമായി പിൻവലിക്കപ്പെട്ടത്. കേരളത്തിലും ബംഗാളിലും ബിഹാറിലും ചത്തീസ്ഗഢിലും സമാനമായ പ്രവണതയുണ്ടായി.
∙ രാജ്യത്ത് ബാങ്ക് നിക്ഷേപങ്ങൾക്ക് പലിശനിരക്ക് കുറഞ്ഞതോടെ ഗ്രാമീണമേഖലകളിൽ നിക്ഷേപശീലം കുറയുകയും പണം കൈവശംതന്നെ വയ്ക്കാൻ തുടങ്ങിയതും കറൻസി ഉപയോഗം കൂട്ടി.
∙ സ്വർണത്തിനും വെള്ളിക്കും വില കൂടിയതും കറൻസി പ്രചാരം ഉയരാൻ വഴിവച്ചുവെന്ന് റിപ്പോർട്ട് പറയുന്നു.
സ്വർണം പണയംവച്ച് പണം നേടാൻ പലരും ഈ അവസരം പ്രയോജനപ്പെടുത്തിയതാണ് കാരണം.
∙ 2000 രൂപാ നോട്ടിന്റെ പിൻവലിക്കലിനുശേഷം 100, 200, 500 നോട്ടുകളുടെ ഡിമാൻഡ് ഉയർന്നതും കറൻസി ഉപയോഗ വർധനയ്ക്ക് ഇടയാക്കി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

