പുൽപള്ളി ∙ കടുവയടക്കമുള്ള ചെറുമൃഗങ്ങൾ വനത്തിനു പുറത്തുകടക്കാതെ പ്രതിരോധം തീർത്ത് കർണാടക വനംവകുപ്പ്. പരീക്ഷണാടിസ്ഥാനത്തിൽ നാഗർഹൊള കടുവ സങ്കേതത്തിന്റെ അതിർത്തിയിലെ ദമൻഘട്ട
മുതൽ താർക്കാ അണക്കെട്ടുവരെ 8 കിലോമീറ്റർ ദൂരത്തിൽ നിർമിച്ച ടൈഗർ നെറ്റ് സംവിധാനം ഫലപ്രദമാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. എച്ച്ഡി കോട്ട
താലൂക്കിലെ അന്തർസന്ത റേഞ്ചിലാണ് മുയൽ അടക്കമുള്ള വന്യജീവികളെയാകെ വനത്തിൽ തളയ്ക്കുന്ന ഈ സംവിധാനമൊരുക്കിയത്.
നെടുകെയും കുറുകെയും സ്ഥാപിച്ചുറപ്പിച്ച റെയിൽവേലിയിലാണ് 7 അടി ഉയരത്തിൽ കമ്പിവല സ്ഥാപിച്ചത്. അതിലൂടെ പലനിരകളായി വൈദ്യുത പ്രവാഹമുള്ള കമ്പികളും വലിച്ചതിനാൽ മൃഗങ്ങൾക്ക് ഈ പ്രതിരോധം മറികടന്ന് പുറത്തിറങ്ങാനാവില്ല.
വേലി ചാടിക്കടക്കാനും തകർത്തുപുറത്തുകടക്കാനും പ്രയാസം. വനാതിർത്തിയിൽ പലപ്പോഴായി സ്ഥാപിച്ച പ്രതിരോധ സംവിധാനങ്ങളെല്ലാം പരാജയപ്പെട്ടപ്പോഴാണ് കമ്പിവേലിയും ഒപ്പം വൈദ്യുതിവേലിയും സ്ഥാപിച്ചുള്ള പുതിയ പ്രതിരോധം.
കിടങ്ങ്, സൗരോർജവേലി, തൂക്കുവേലി എന്നിവയെല്ലാം നിർമിച്ചെങ്കിലും വിജയിച്ചില്ലെന്നു വനപാലകർ പറയുന്നു.
ഉറപ്പുള്ള പ്രതിരോധം തകർത്ത് ആന, കടുവ, മാൻ, കാട്ടുപന്നി തുടങ്ങിയ മൃഗങ്ങൾക്കൊന്നും പുറത്തുകടക്കാനാവില്ല. വൈദ്യുത പ്രവാഹം ഉറപ്പാക്കുന്നതിനാൽ അതിലേക്ക് അടുക്കുകയുമില്ല.
കാട്ടാനയും കടുവയും ഈ വേലിയിൽ നിന്നോടി രക്ഷപ്പെടുന്നു.വേലിക്കുപുറത്ത് സൗരോർജ പാനൽ സ്ഥാപിച്ചാണ് സൗരോർജവേലിയുടെ പ്രവർത്തനം. ജനവാസമേഖലയായ ഇവിടെ കടുവ ആക്രമണം വർധിച്ചപ്പോഴാണ് ഇത്തരമൊരു സാധ്യത വനംവകുപ്പ് പരീക്ഷിച്ചത്.
സമീപ പ്രദേശങ്ങളിലുണ്ടായ കടുവ ആക്രമണങ്ങളിൽ 4 മാസം മുൻപ് 3 പേർ കൊല്ലപ്പെട്ടിരുന്നു. ഒരാൾ ഇപ്പോഴും ചികിത്സയിലും.
തുടർച്ചയായ കടുവ ആക്രമണം വനമേഖലയിൽ സംഘർഷം വർധിക്കാനിടയായി.
ഒരു കിലോമീറ്റർ ടൈഗർ നെറ്റ് സ്ഥാപിക്കാൻ 20 ലക്ഷം രൂപയോളം ചെലവുണ്ട്. വേലിയിൽ വൈദ്യുതി പ്രവാഹമുണ്ടെന്നുറപ്പാക്കിയാൽ പ്രതിരോധം ഫലപ്രദമാക്കാമെന്നും ആനയടക്കമുള്ളവ ഇതിൽ തൊടില്ലെന്നും വനപാലകർ സാക്ഷ്യപ്പെടുത്തുന്നു.
പരീക്ഷണം വിജയിച്ച സാഹചര്യത്തിൽ കടുവശല്യമുള്ള വനയോരങ്ങളിൽ ഇത്തരം സംവിധാനമൊരുക്കാനാണ് തീരുമാനം. ഇതിന് ദേശീയ കടുവാസംരക്ഷണ അതോറിറ്റിയുടെ അനുമതി തേടിയിട്ടുണ്ട്.
കടുവകളുടെ പ്രജനന സമയമായ സെപ്റ്റംബർ മുതൽ ജനുവരി വരെയുള്ള സമയത്താണ് അവ കാടിറങ്ങി പ്രശ്നങ്ങളുണ്ടാക്കുന്നത്.
ബന്ദിപ്പൂർ, നാഗർഹൊള കടുവ സങ്കേതങ്ങളിലും തൊട്ടടുത്ത വയനാട് വന്യജീവി സങ്കേതത്തിലും കടുവയിറങ്ങിയത് വൻസംഘർഷങ്ങൾക്കിടയാക്കി. കർണാടകയിൽ നിന്നെത്തിയ ഒരു കടുവ രണ്ടുമാസം മുൻപ് വണ്ടിക്കടവ് വനപ്രദേശത്ത് ഒരാളെ കടിച്ചുകൊന്നിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

