കോഴിക്കോട് ∙ കേരള പൊലീസിന്റെ പോൽ–ആപ്പുമായി ചേർന്ന് റെയിൽവേയുടെ സുരക്ഷാ യാത്ര. ട്രെയിൻ യാത്രയ്ക്കിടയിൽ ഒറ്റയ്ക്കു സഞ്ചരിക്കുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് സുരക്ഷിത യാത്ര നൽകിയാണ് പോൽ ആപ്പിൽ ‘റെയിൽ മൈത്രി’ സേവനം ഉൾപ്പെടുത്തിയത്.
ട്രെയിൻ യാത്രക്കാർക്കായി മൊബൈൽ ഫോണിൽ റെയിൽവേ പൊലീസ് അഞ്ചു സേവനങ്ങളാണ് ഒരുക്കിയത്. യാത്രക്കാരുടെ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ഇനി ‘റെയിൽ മൈത്രി’ സർവീസ് ഉപയോഗിക്കാം.
ഒറ്റയ്ക്കു യാത്ര ചെയ്യുന്നവർ കോച്ച് നംബർ, ട്രെയിനിന്റെ വിശദാംശം, യാത്രക്കാരുടെ ഫോട്ടോ എന്നിവ ‘റെയിൽ മൈത്രി’ സർവീസ് വഴി പങ്കുവച്ചാൽ റെയിൽവേ പൊലീസിന്റെ കൺട്രോൾ റൂം മുഖേന ഇവരെ നിരീക്ഷിക്കും. സുരക്ഷയുമായി ബന്ധപ്പെട്ട
കാര്യങ്ങൾ രഹസ്യമായി പൊലീസുമായി പങ്കുവയ്ക്കൽ, യാത്രയ്ക്കിടയിൽ സാധനങ്ങൾ നഷ്ടപ്പെട്ടാൽ അതിന്റെ അന്വേഷണം, തുടർ വിവരങ്ങൾ പങ്കുവയ്ക്കൽ തുടങ്ങിയവയും ഇതിലൂടെ സാധ്യമാണ്. ട്രെയിനിലോ പാളത്തിലോ പ്ലാറ്റ്ഫോമിലോ അനിഷ്ട
സംഭവങ്ങൾ ഉണ്ടായാൽ പൊലീസിനെ അറിയിക്കാനും ആപ്പിലൂടെ സാധിക്കും.
രണ്ടു മാസത്തിനുള്ളിൽ കൂടുതൽ ജനങ്ങളിലേക്ക് റെയിൽ മൈത്രി സേവനം എത്തിക്കുക എന്നതാണ് ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട് റെയിൽവേ പൊലീസ് നേതൃത്വത്തിൽ ട്രെയിനിൽ ബോധവൽക്കരണ ക്ലാസുകൾ നടത്തുന്നുണ്ട്.
പ്ലേ സ്റ്റോറിൽ ലഭ്യമായ ‘പോൽ–ആപ്പ്’ ഡൗൺലോഡ് ചെയ്ത് ഇതിൽ നിന്നു ‘റെയിൽ മൈത്രി’ സേവനം ഉപയോഗിക്കാം … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

