കണ്ണൂർ∙ നാളെ ശിവരാത്രി. ആഘോഷത്തിന് ശിവക്ഷേത്രങ്ങൾ ഒരുങ്ങി.
മിക്ക ക്ഷേത്രങ്ങളിലും ശിവരാത്രിയോടനുബന്ധിച്ച് വിശേഷാൽ പൂജകളുണ്ട്. സന്ധ്യയ്ക്കുള്ള ദീപാരാധനയ്ക്കു ശേഷം പ്രത്യേക ശിവപൂജ നടക്കും.
ശിവപൂജ തൊഴാൻ എത്തുന്നവർക്കെല്ലാം പൂജ തൊഴാനുള്ള സംവിധാനം ക്ഷേത്ര ഭാരവാഹികൾ ഒരുക്കിയിട്ടുണ്ട്. ഇളനീർ അഭിഷേകം, തിടമ്പ് നൃത്തം എന്നിവയും വിശേഷാൽ പൂജയുടെ ഭാഗമായി ശിവക്ഷേത്രങ്ങളിൽ നടക്കും.
പകൽ മുഴുവൻ നീളുന്ന അഖണ്ഡനാമ യജ്ഞവും രാത്രി വിവിധ കലാപരിപാടികളും ക്ഷേത്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്.
മട്ടന്നൂർ മഹാദേവ ക്ഷേത്രത്തിൽ വൈകിട്ട് 4ന് സംഗീതാർച്ചന, 6.45 ന് തായമ്പക, 8ന് തിടമ്പുനൃത്തം, 9ന് കലാപരിപാടികൾ. കരേറ്റ സ്വയംവര പാർവതി ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ, ശിവസഹസ്രനാമ സമൂഹാർച്ചന, ശിവപുരാണ പാരായണം, നാമജപം എന്നിവ ഉണ്ടാകും.
പയ്യന്നൂർ നമ്പ്യാത്രക്കൊവ്വൽ ശിവക്ഷേത്രത്തിൽ വിശേഷാൽ പൂജകൾക്കു പുറമേ രാത്രി 11നു ഗാനമേള. കണ്ടങ്കാളി കാരള ഭദ്രകാളി ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾക്കു പുറമേ ശിവോഹം നൃത്താർച്ചന.
കാളീശ്വരം ശിവക്ഷേത്രത്തിൽ രാത്രി തിരുവാതിര.ചൊവ്വ ശിവക്ഷേത്രത്തിൽ രാവിലെ മുതൽ വിശേഷാൽ ശിവപൂജകൾ. വൈകിട്ട് 7ന് ഭഗവതി സേവ, രാത്രി 10.30 വരെ നൃത്തനൃത്യങ്ങൾ, 11.30ന് നാടകം.
തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിൽ രാവിലെ മുതൽ ശിവപൂജകൾ, രാവിലെയും വൈകിട്ടും വിശേഷാൽ ശീവേലി, ഗുരുദേവ പൂജ, രാത്രി നൃത്തനൃത്യങ്ങൾ, ഭജന, തിരുവാതിര.
കടന്നപ്പള്ളി വെള്ളാലത്ത് ശിവക്ഷേത്രത്തിൽ രാവിലെ മുതൽ പ്രത്യേക പൂജകൾ. വൈകിട്ട് 5ന് തിടമ്പുനൃത്തം, ശിവപൂജ, 16ന് രാത്രി 12ന് തായമ്പക പുലർച്ചെ 4ന് അരയാൽത്തറ നൃത്തം.
ചെറുതാഴം കുന്നിൻ മതിലകം മഹാദേവ ക്ഷേത്രം രാവിലെ മുതൽ പൂജാ കർമങ്ങൾ, രാത്രി 9.30നു തിടമ്പുനൃത്തം. വിളയാങ്കോട് ശിവക്ഷേത്രത്തിൽ രാവിലെ മുതൽ പൂജാകർമങ്ങൾ, വൈകിട്ട് 5.30 തായമ്പക, പറയെടുപ്പ്, ദീപാരാധന, ശിവപൂജ, ആധ്യാത്മിക പ്രഭാഷണം, രാത്രി 8.30നു കാഴ്ച ശീവേലി, തിടമ്പുനൃത്തം.
കാവിൻമൂല പലേരി അമ്പലത്തിൽ 10ന് 108 കുടം അഭിഷേകം, വൈകിട്ട് ചുറ്റുവിളക്ക്, ശിവപൂജ, ഇളനീർ അഭിഷേകം, 6.30നു പ്രഭാഷണം, തുടർന്ന് കലാപരിപാടികൾ.
വയത്തൂർ കാലിയാർ ക്ഷേത്രത്തിൽ രാത്രി ആധ്യാത്മിക സദസ്സ്, കരോക്കെ ഗാനമേള, വിൽകലാമേള. ചെറുപുഴ ഗോക്കടവ് ശിവപുരം മഹാദേവ ക്ഷേത്രത്തിലും ചെറുപുഴ അയ്യപ്പ ക്ഷേത്രത്തിലും പ്രത്യേക പൂജകൾ ഉണ്ടാകും.
മാടായി വടുകുന്ദ ശിവക്ഷേത്രത്തിൽ ഉദയം മുതൽ അസ്തമയം വരെ അഖണ്ഡനാമജപം. രാത്രി 7.30 തിരുവാതിര.
തുടർന്ന് നൃത്തനൃത്യങ്ങൾ.തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ രാവിലെ മുതൽ വിവിധ കലാപരിപാടികൾ, രാത്രി ആനയെഴുന്നള്ളത്ത്, പുലർച്ചെ ഒന്നിന് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്ന് എഴുന്നള്ളത്ത്. രാജരാജേശ്വര ക്ഷേത്രത്തിൽ ശിവരാത്രി ദിവസം മാത്രമാണ് പകൽ സ്ത്രീകൾക്ക് ക്ഷേത്രത്തിന് അകത്ത് പ്രവേശനമുള്ളത്.
കണ്ണപുരം ചുണ്ട
പ്രയാങ്കോട്ടം ശിവക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ. ചെറുകുന്ന് കുന്നിൻ മതിലകം ശിവക്ഷേത്രം പുലർച്ചെ 5 മുതൽ വിശേഷാൽ പൂജകൾ, രാത്രി 9 മുതൽ കലാപരിപാടികൾ.
കരിവെള്ളൂർ ശിവക്ഷേത്രം പ്രത്യേക പൂജകൾക്കു പുറമേ 6.30നു തിടമ്പ് നൃത്തം, രാത്രി 8.30നു മാതൃ സമിതിയുടെ ഫ്യൂഷൻ ഡാൻസ്, 9നു ഡ്രമാറ്റിക് വിൽകലാമേള.തൃക്കുറ്റേരി കൈലാസനാഥ ക്ഷേത്രം വൈകിട്ട് 7നു തിടമ്പുനൃത്തം തുടർന്ന് കാഴ്ച, വിവിധ കലാപരിപാടികൾ. കടന്നപ്പള്ളി വെള്ളാലത്ത് ശിവക്ഷേത്രത്തിൽ വൈകിട്ട് 5ന് തിടമ്പുനൃത്തം, രാത്രി കലാപരിപാടികൾ.
വയക്കര ചേറ്റ്യൂർ കാവിൽ പൂജകൾക്കു പുറമേ വൈകിട്ട് 7ന് നാടകം. മൊറാഴ ശിവക്ഷേത്രത്തിൽ വൈകിട്ട് കാഴ്ചവരവ്, രാത്രി ഗ്രാമബലിയും എതിരേൽപും, തിരുനൃത്തം.
16നു രാവിലെ ആറാട്ട്, ആറാട്ട് സദ്യ. പാപ്പിനിശ്ശേരി വെസ്റ്റ് ശിവക്ഷേത്രത്തിൽ നൃത്തനൃത്യങ്ങൾ, തിടമ്പുനൃത്തം, അന്നദാനം.
തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ മഹാശിവരാത്രി ആഘോഷം നടക്കും.
രാവിലെ 6.15ന് ഗുരുദേവ വിഗ്രഹത്തിൽ അഭിഷേകം. 6.30ന് ശിവസഹസ്രനാമാർച്ചന ആരംഭിക്കും.
തുടർന്ന് ഗുരുപൂജ, ശീവേലി എഴുന്നള്ളത്ത്. വൈകിട്ട് 6.30ന് സംഗീതാർച്ചന.
മോഹിനിയാട്ടം. 16ന് പുലർച്ചെ 3.30ന് ക്ഷേത്ര പ്രദക്ഷിണം.
നെട്ടൂർ തെരു രാമനാൽകീഴിൽ ഗണപതി ക്ഷേത്രത്തിൽ രാവിലെ 11.30ന് അടിയറ വരവ്. ഒരു മണിക്ക് പകൽവിളക്ക്.
രാത്രി 7ന് കുട്ടിച്ചാത്തൻ തിറ. 8ന് കാഴ്ചവരവ്.
16ന് 10ന് ശ്രീഭൂതബലി. 12.30ന് പ്രസാദ ഊട്ട്.
1 മണിക്ക് തേങ്ങമുട്ടും പകൽവിളക്കും.മേലൂർ ശിവക്ഷേത്രത്തിൽ നാളെ രാവിലെ 6ന് നാമജപം. വൈകിട്ട് 5ന് വേദ മന്ത്രാർച്ചന.
6.30 മുതൽ വെള്ളൊഴുക്ക് കലാകൈരളി സ്കൂൾ ഓഫ് ആർട്സ്. മലർവാടി ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ തിരുവാതിര, … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

