കണ്ണൂർ ∙ രണ്ട് പീഡനക്കേസുകളിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതിക്ക് ജീവപര്യന്തം തടവും 11 വർഷം കഠിനതടവും. ഇരിവേരി മിടാവിലോട് താമസിക്കുന്ന കെ.കെ.സദാനന്ദനെയാണു കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് ജലജറാണി ശിക്ഷിച്ചത്.
ചക്കരക്കൽ പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസുകളിലാണ് ശിക്ഷ.
യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ജീവപര്യന്തം തടവും 50,000 രൂപ പിഴയും വിധിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികാതിക്രമത്തിനു ഇരയാക്കിയ കേസിൽ 11 വർഷം തടവും 20,000 രൂപ പിഴയുമാണ് വിധിച്ചത്.
നിലവിൽ ഇയാൾ മറ്റൊരു ലൈംഗികാതിക്രമ കേസിൽ ശിക്ഷ അനുഭവിച്ചു വരികയാണ്. പ്രോസിക്യൂഷന് വേണ്ടി ടി.പി.രത്നകുമാരി കോടതിയിൽ ഹാജരായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

