അടുക്കളയിൽ എപ്പോഴും ഉപയോഗിക്കുന്ന ഒന്നാണ് സിങ്ക്. പാത്രങ്ങൾ കഴുകുന്നതും, പച്ചക്കറികളും മത്സ്യവും മാംസവും വൃത്തിയാക്കുന്നതുമെല്ലാം അടുക്കള സിങ്കിലാണ്.
അതിനാൽ തന്നെ സിങ്ക് സ്ട്രെയിനറിൽ അഴുക്കും ഭക്ഷണാവശിഷ്ടങ്ങളും തങ്ങി നിൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇടയ്ക്കിടെ സിങ്ക് സ്ട്രെയിനർ വൃത്തിയാക്കിയില്ലെങ്കിൽ ശരിയായ രീതിയിൽ വെള്ളം ഒഴുകി പോവുകയില്ല.
സിങ്ക് സ്ട്രെയിനർ വൃത്തിയാക്കാൻ നിങ്ങൾ ഇത്രയും മാത്രം ചെയ്താൽ മതി. 1.ബേക്കിംഗ് സോഡ ബേക്കിംഗ് സോഡ ഉപയോഗിച്ച് സിങ്ക് സ്ട്രെയിനർ എളുപ്പം വൃത്തിയാക്കാൻ സാധിക്കും.
ഒരു പാത്രത്തിൽ ചൂട് വെള്ളവും അതിലേക്ക് കുറച്ച് ബേക്കിംഗ് സോഡയും വിതറാം. ശേഷം സ്ട്രെയിനർ ഈ വെള്ളത്തിൽ മുക്കിവെച്ചാൽ മതി.
15 മിനിറ്റ് അങ്ങനെ തന്നെ വെച്ചതിന് ശേഷം സ്ട്രെയിനർ നന്നായി ഉരച്ച് കഴുകിയാൽ മതി. 2.
വിനാഗിരി സ്ട്രെയിനർ വൃത്തിയാക്കാൻ വിനാഗിരിയും ബെസ്റ്റാണ്. ആഴ്ചയിൽ വിനാഗിരി ഉപയോഗിച്ച് സ്ട്രെയിനർ വൃത്തിയാക്കാൻ ശ്രദ്ധിക്കണം.
സ്ട്രെയിനറിൽ വിനാഗിരി സ്പ്രേ ചെയ്ത് കുറച്ച് നേരം അങ്ങനെ തന്നെ വെച്ചതിന് ശേഷം നന്നായി ഉരച്ച് കഴുകിയാൽ മതി. അതേസമയം സ്ട്രെയിനർ വൃത്തിയാക്കിയതിന് ശേഷം ചൂട് വെള്ളത്തിൽ കഴുകുന്നത് അഴുക്കിനെ പൂർണമായും നീക്കം ചെയ്യാൻ സഹായിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

