പുതുക്കാട് ∙ തിരുവനന്തപുരം- ഊട്ടി സൂപ്പർ ഡീലക്സ് ബസിനും തിരുവനന്തപുരം- പഴനി സൂപ്പർ ഡീലക്സ് ബസിനും പുതുക്കാട് ബോർഡിങ് പോയിന്റ് അനുവദിച്ചു. പുതുക്കാട് പാസഞ്ചേഴ്സ് അസോസിയേഷന്റെ നിവേദനത്തിൽ കെ.കെ.രാമചന്ദ്രൻ എംഎൽഎ ഗതാഗതമന്ത്രിയുമായും കെഎസ്ആർടിസി അധികൃതരുമായും നടത്തിയ ചർച്ചയെ തുടർന്നാണ് നടപടി.
ഊട്ടി സൂപ്പർ ഡീലക്സ് ബസ് ദിവസവും രാത്രി 12.35ന് പുതുക്കാട് നിന്ന് പുറപ്പെട്ട് പുലർച്ചെ 5.25ന് ഊട്ടിയിൽ എത്തും.
രണ്ടാമത്തെ ബസ് പുലർച്ചെ 2 മണിക്ക് പുതുക്കാട് നിന്ന് പുറപ്പെട്ട് 7.15ന് ഊട്ടിയിൽ എത്തും. തിരിച്ച് രാത്രി 8ന് പുറപ്പെട്ട് വെളുപ്പിന് 1.05ന് പുതുക്കാട് എത്തും.
പുതുക്കാട് – ഊട്ടി നിരക്ക് 361 രൂപ. തിരുവനന്തപുരം-പഴനി സൂപ്പർ ഡീലക്സ് ബസ് എല്ലാ ദിവസവും രാത്രി 12.20ന് പുതുക്കാട് എത്തും.
പുലർച്ചെ 4.30നാണ് പഴനിയിലെത്തും. പകൽ 3.30ന് പഴനി സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട് വൈകിട്ട് 7.35ന് പുതുക്കാട് എത്തും. പുതുക്കാട് – പഴനി യാത്രയ്ക്ക് 283 രൂപയാണ് ടിക്കറ്റ് നിരക്ക്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

