ഫറോക്ക്∙ ചെറുവണ്ണൂർ ശാരദാമന്ദിരത്തിന് സമീപം സീബ്രാ ലൈനിലൂടെ റോഡ് കുറുകെ കടന്ന വിദ്യാർഥിനിയെ മിനി പിക്കപ് വാൻ ഇടിച്ചു. ഗുരുതര പരുക്കേറ്റ വയനാട് ബത്തേരി മലങ്കര നെന്മേനി അയ്യൻകുഴയ്ക്കൽ എ.ജെ.ജോബിയുടെ മകൾ അലീന മേരിയെ(19) നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉച്ചയ്ക്ക് രണ്ടിനാണ് അപകടം. ഇരിങ്ങാലക്കുട
ക്രൈസ്റ്റ് കോളജിൽ ഒന്നാം വർഷം ബിഎസ്സി ജിയോളജി വിദ്യാർഥിനിയായ അലീന തൃശൂരിൽ നിന്നു ബത്തേരിക്കുള്ള കെഎസ്ആർടിസി ബസിൽ എത്തിയതായിരുന്നു.
യാത്രക്കാർക്ക് ഭക്ഷണം കഴിക്കാനായി ബസ് ശാരദാമന്ദിരം നിർത്തിയപ്പോൾ വെള്ളം വാങ്ങാൻ റോഡ് കുറുകെ കടക്കുന്നതിനിടെയാണ് വാൻ ഇടിച്ചത്. നഗരത്തിൽ നിന്നു ഫറോക്ക് ഭാഗത്തേക്ക് അതിവേഗത്തിൽ വരികയായിരുന്നു മിനി പിക്കപ് വാൻ. ഇടിയുടെ ആഘാതത്തിൽ വിദ്യാർഥിനി റോഡിനു നടുവിൽ 10 മീറ്ററോളം ദൂരത്തേക്കു തെറിച്ചു വീണു.
ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. വാഹനം നല്ലളം പൊലീസ് കസ്റ്റഡിയിൽ എടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

