ചേരാനല്ലൂർ ∙ അറുപത്തേഴാം വയസ്സിലും സൈക്കിൾ മാരത്തൺ ഹരമാക്കിയ ചേരാനല്ലൂർ സ്വദേശി വളാന്ത്ര ക്ലാരൻസ് സന്തോഷിന്റെ ദീർഘദൂര യാത്രയ്ക്കു ആശംസകൾ നേർന്നു നാട്ടുകാരും ഇടവകാംഗങ്ങളും. ഇക്കുറി ചേരാനല്ലൂർ നിന്നു ഗോവയിലേക്കും അവിടെ നിന്നു മുംബൈയിലേക്കുമാണ് സൈക്കിളിൽ യാത്ര ചെയ്യുന്നത്.
എയർ ഫോഴ്സ് സർവീസിൽ നിന്നു വിരമിച്ച ശേഷം എൽഐസി ജീവനക്കാരനായിരുന്നു സന്തോഷ്. രണ്ടു വർഷം മുൻപാണു ദീർഘ ദൂരം സൈക്കിൾ യാത്രകൾ ആരംഭിച്ചത്.
ഇതിനോടകം ഹംപി, ഏർക്കാട്, മൈസൂരു, ധനുഷ്കോടി, മധുര തുടങ്ങിയ സ്ഥലങ്ങളിലേക്കു സൈക്കിൾ യാത്ര നടത്തിയിട്ടുണ്ട്. ചേരാനല്ലൂർ സെന്റ് ജെയിംസ് പള്ളി വികാരി ഫാ.ക്യാപിസ്റ്റൻ ലോപ്പസ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
പഞ്ചായത്ത് അംഗങ്ങളായ ബെന്നി ഫ്രാൻസിസ്, റോസ് മേരി, വിൻസന്റ് ഡി പോൾ അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

