മികച്ച മൂന്നാം പാദ ഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിലും കുതിച്ച് കല്യാൺ ജ്വല്ലേഴ്സ്. ഓഹരിയൊന്നിന് 405 രൂപയെന്ന നിലയിൽ ആരംഭിച്ച വ്യാപാരം 13 ശതമാനത്തോളം വർധിച്ച് 432.35 രൂപയിലെത്തി.
ഒരാഴ്ചയ്ക്കിടെ ഓഹരി ഉയർന്നത് 17 ശതമാനമാണ്. ഉച്ചയ്ക്ക് 01.20ലെ കണക്ക് പ്രകാരം ഓഹരിയൊന്നിന് 429 രൂപയെന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.
പ്രതീക്ഷിച്ചതിനേക്കാൾ മികച്ച പാദഫലത്തിനൊപ്പം വിവിധ ബ്രോക്കറേജുകൾ ബയ് റേറ്റിങ് നിലനിർത്തിയതുമാണ് ഓഹരികൾക്ക് ഗുണമായത്. ഇന്ത്യൻ വിപണിയിൽ സ്വര്‍ണ ആഭരണങ്ങൾക്കുള്ള ഡിമാൻഡാണ് മികച്ച പ്രകടനം കാഴ്ച വക്കാൻ കമ്പനിയെ സഹായിച്ചത്.
വെള്ളിയാഴ്ചയാണ് കല്യാൺ ജ്വല്ലേഴ്സ് നടപ്പു സാമ്പത്തിക വർഷത്തിലെ (2025–26)ഡിസംബറിൽ അവസാനിച്ച മൂന്നാം പാദ ഫലം പുറത്തുവിട്ടത്.
മൂന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 90.36 ശതമാനം വർധിച്ച് 416.29 കോടി രൂപയിലെത്തി. മുൻ സാമ്പത്തിക വർഷത്തിലെ സമാന പാദത്തിൽ ഇത് 218.68 കോടി രൂപ മാത്രമായിരുന്നു.
പ്രവര്‍ത്തന വരുമാനം 42.11 ശതമാനം കൂടി 10,343.41 കോടി രൂപയിലെത്തി. മുൻ വർഷത്തെ വരുമാനം 7,278.09 കോടി രൂപ.
ഇന്ത്യയിലെ പ്രവർത്തനങ്ങളിൽ നിന്ന് 9,048 കോടി രൂപയാണ് സംയോജിത വരുമാനം ലഭിച്ചത്.
മുൻ വർഷത്തേക്കാൾ 42 ശതമാനം വർധന. 401 കോടി രൂപയാണ് ലാഭം.
രാജ്യാന്തര ബിസിനസിൽ നിന്നുള്ള മൊത്ത വരുമാനം 1,164 കോടി രൂപയാണ്. മുൻ വർഷമിത് 842 കോടി രൂപയായിരുന്നു.
വര്‍ധന 38 ശതമാനം. ഈ വിഭാഗത്തിൽ നികുതിക്ക് ശേഷമുള്ള ലാഭം (പ്രോഫിറ്റ് ആഫ്റ്റർ ടാക്സ്) 12 കോടി രൂപയാണ്.
മുൻവർഷത്തെ 8 കോടി രൂപയിൽ നിന്ന് 64 ശതമാനം വർധന. മിഡിൽ ഈസ്റ്റ് മേഖലയിലും മികച്ച നേട്ടമുണ്ടാക്കാൻ കല്യാൺ ജ്വല്ലേഴ്സിന് കഴിഞ്ഞതായും റിപ്പോർട്ട് പറയുന്നു.മൂന്നാം പാദത്തിലെ വരുമാനം 28 ശതമാനം വർധിച്ച് 1,072.6 കോടി രൂപയിലെത്തി.
മൂന്നാം പാദത്തിൽ 21 ഷോറൂമുകളാണ് കമ്പനി ഇന്ത്യയിൽ കൂട്ടിച്ചേർത്തത്.
അതേസമയം, ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ കല്യാൺ ജ്വല്ലേഴ്സ് ഓഹരിയുടെ ‘ബയ്’ റേറ്റിങ് നിലനിർത്തി. 600 രൂപയാണ് ഓഹരിയുടെ ലക്ഷ്യവില.
ഫ്രാഞ്ചൈസ് ബിസിനസിന്റെ വിപുലീകരണം, ദക്ഷിണേന്ത്യൻ വിപണിക്ക് പുറത്ത് നേടിയ വിജയം എന്നിവ കല്യാൺ ജ്വല്ലേഴ്സിനെ ഈ മേഖലയിലെ പ്രമുഖ ബ്രാൻഡാക്കി മാറ്റിയെന്നും ഇവർ വിലയിരുത്തുന്നു.
നേട്ടം യുഎസ് ഡീലിലും
ഇന്ത്യ–യുഎസ് വ്യാപാര കരാറിൽ ആഭരണ മേഖലയ്ക്ക് ഇളവ് ലഭിക്കുമെന്ന് ഉറപ്പാതോടെ ഇന്ന് ജെം ആൻഡ് ജ്വല്ലറി ഓഹരികളെല്ലാം കുതിച്ചു. കല്യാൺ ജ്വല്ലേഴ്സിന് പുറമെ വൈഭവ് ഗ്ലോബൽ ലിമിറ്റഡ്, ഗോൾഡിയം ഇന്റർനാഷണൽ ലിമിറ്റഡ്, തങ്കമയിൽ ജ്വല്ലറി ലിമിറ്റഡ്, സെൻകോ ഗോൾഡ് ലിമിറ്റഡ് തുടങ്ങിയ ഓഹരികളും മികച്ച നേട്ടമുണ്ടാക്കി.
റെക്കോർഡ് ഉയരത്തിൽ നിന്ന് സ്വർണം തിരുത്തലിലേക്ക് മാറിയതും നിക്ഷേപകരെ സ്വാധീനിച്ചിരിക്കാമെന്നാണ് വിലയിരുത്തൽ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

