ഇരവിപുരം ∙ കാക്കത്തോപ്പ് പള്ളിക്കു സമീപം തീരത്തു മുട്ടയിടാനെത്തിയ കടലാമയ്ക്കു സംരക്ഷണം ഒരുക്കി പൊലീസ്. ഇന്നലെ രാത്രി 8നാണു കറുത്ത നിറത്തിലുള്ള വലിയ ആമ തീരത്ത് എത്തിയത്.
അടുത്തു കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് ആമയെ കണ്ടത്. പറഞ്ഞുകേട്ട് ഒട്ടേറെപ്പേർ ആമ മുട്ടയിടുന്നതു കാണാനെത്തി.
വിവരം അറിഞ്ഞ് ഇരവിപുരം പൊലീസും തീരദേശ പൊലീസും ഉടൻ കാക്കത്തോപ്പിൽ എത്തുകയും തടിച്ചു കൂടിയ ജനങ്ങളെ അവിടെ നിന്നു മാറ്റുകയും ചെയ്തു. മുട്ടയിട്ട
ശേഷം മണ്ണിട്ടു മൂടി ആമ തിരികെ കടലിലേക്കു നീങ്ങി. തുടർന്ന് ഈ സ്ഥലം പൊലീസ് പ്രത്യേകം കമ്പുകൾ കെട്ടി തിരിച്ചു.
കടലിൽ നിന്നു കരയിലേക്കു കയറി വന്നാണ് ആമകൾ മുട്ടയിടുന്നത്.
ഒന്നര അടി താഴ്ചയിൽ മണലിൽ കുഴിയെടുത്ത് മുക്കാൽ മണിക്കൂർ കൊണ്ട് മുട്ടയിടൽ പൂർത്തിയാക്കും. ഒരു കടലാമ ശരാശരി 180 മുട്ടകൾ ഇടും.
45 മുതൽ 60 ദിവസം കൊണ്ട് ഇവ വിരിഞ്ഞിറങ്ങും. ഒരിഞ്ച് നീളവും 50 ഗ്രാം തൂക്കവുമാണു ശരാശരി ഒരു ആമക്കുഞ്ഞിന് ഉണ്ടാകുക.
വിരിഞ്ഞിറങ്ങുന്ന ആമക്കുഞ്ഞുങ്ങൾ വൈകാതെ തന്നെ കടലിലേക്ക് ഇറങ്ങും.
കടലാമ മുട്ടയിടാൻ എത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ:
∙ ആമ മുട്ടയിടു കണ്ടാൽ ഉടൻ വനം വകുപ്പ് ഉദ്യോഗസ്ഥരെയോ ആമ സംരക്ഷണ പ്രവർത്തകരെയോ പൊലീസ് ഉദ്യോഗസ്ഥരെയോ വിവരം അറിയിക്കണം. ∙ ഇവയ്ക്കു ചുറ്റും കൂടി നിന്നു ശബ്ദം ഉണ്ടാക്കുകയോ ടോർച്ച് അടിക്കുകയോ ചെയ്യരുത്.
ഇത് ആമകൾക്കു ശല്യമുണ്ടാക്കും. ∙ മുട്ടയിട്ട
സ്ഥലം നായ്ക്കളോ മറ്റു ജീവികളോ അലങ്കോലമാക്കാതെ സംരക്ഷിക്കണം. ∙ മുട്ടയിട്ട
ശേഷം ആമ സുരക്ഷിതമായി കടലിലേക്കു മടങ്ങുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ∙ ആമ മുട്ടയിടാൻ മണലിൽ കുഴിയെടുക്കുന്നത് ഒരു സ്വാഭാവിക പ്രക്രിയയാണ്.
അതു തടസ്സപ്പെടുത്തുകയോ അവയെ സഹായിക്കാൻ ശ്രമിക്കുകയോ ചെയ്യരുത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

