കാസർകോട്, കണ്ണൂർ ∙ 42 വർഷം ജമാഅത്തെ ഇസ്ലാമിയെ കൊണ്ടുനടന്ന സിപിഎമ്മും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ഇപ്പോൾ മറവിരോഗം നടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അവരുടെ പിന്തുണയിൽ ഒട്ടേറെത്തവണ തിരഞ്ഞെടുക്കപ്പെട്ടവരാണ് എം.വി.ഗോവിന്ദനും പിണറായി വിജയനും.
ജമാഅത്തെ ഇസ്ലാമിയെ ന്യായീകരിച്ച് പിണറായി വിജയൻ നടത്തിയ പ്രസംഗത്തിന്റെ ക്ലിപ്പും പാർട്ടി പത്രത്തിന്റെ എഡിറ്റോറിയലും ഗോവിന്ദന് അയച്ചുകൊടുക്കാം. ഞങ്ങൾക്കു പിന്തുണ പ്രഖ്യാപിച്ചപ്പോൾ, 42 വർഷം മതനിരപേക്ഷ വാദികളായിരുന്ന ജമാഅത്തെ ഇസ്ലാമിയെ സിപിഎം പെട്ടെന്ന് വർഗീയവാദികളാക്കുകയാണ്.
ലീഗിനു വർഗീയത പോരെന്നുപറഞ്ഞ് പിണങ്ങിപ്പോയവരെ കക്ഷത്തിൽ വച്ചിരിക്കുന്നവർ യുഡിഎഫിനെ വർഗീയത പഠിപ്പിക്കേണ്ട. കേരളത്തിൽ ജമാഅത്തെ ഇസ്ലാമിക്കു മതരാഷ്ട്രവാദ നിലപാട് ഇല്ലെന്ന് അവരുടെ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ടെന്ന് കഴിഞ്ഞദിവസവും സതീശൻ പറഞ്ഞിരുന്നു.
സിപിഎമ്മിന്റെ രക്തസാക്ഷിഫണ്ട് തട്ടിപ്പ് കേരളം മുഴുവൻ നടക്കുന്നെന്ന് അദ്ദേഹം പയ്യന്നൂരിൽ പറഞ്ഞു.
രക്തസാക്ഷികൾ ഉണ്ടാകുന്നത് അവർക്കു ലോട്ടറിയടിച്ചതുപോലെയാണ്. തിരുവനന്തപുരത്തു വിഷ്ണുവിന്റെ പേരിൽ പിരിച്ച ഫണ്ട് കുടുംബത്തിനു നൽകിയില്ല.
ആ രക്തസാക്ഷിയുടെ സഹോദരൻ കോൺഗ്രസിൽ ചേർന്നു. പാർട്ടികുടുംബങ്ങൾപോലും വെറുക്കുന്ന നേതാക്കളാണ് ഇന്നു സിപിഎമ്മിനുള്ളത് – സതീശൻ പറഞ്ഞു. കാസർകോട്ടെ വിവിധ കേന്ദ്രങ്ങളിൽ പുതുയുഗ യാത്രയ്ക്ക് ആവേശകരമായ സ്വീകരണമാണു ലഭിച്ചത്.
ഉദുമയിലും കാഞ്ഞങ്ങാട്ടും എൻ.കെ.പ്രേമചന്ദ്രൻ എംപിയും കാലിക്കടവിൽ എം.എം.ഹസനും സ്വീകരണസമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്തു.
ഉദുമയിൽ യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ വി.ആർ.വിദ്യാസാഗർ അധ്യക്ഷത വഹിച്ചു. കൺവീനർ കെ.ബി.മുഹമ്മദ് കുഞ്ഞി, രാജ്മോഹൻ ഉണ്ണിത്താൻ എംപി, ജെബി മേത്തർ എംപി, എ.കെ.എം.അഷ്റഫ് എംഎൽഎ, ജാഥ മാനേജർ ഐ.കെ മാത്യു, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ ജനീഷ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി, ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ, യുഡിഎഫ് കൺവീനർ എ.ഗോവിന്ദൻ നായർ, ഹമീദ് മാങ്ങാട്, കെ.നീലകണ്ഠൻ, ഹക്കീം കുന്നിൽ, ഖാദർ മാങ്ങാട്, ബി.എം.ജമാൽ, ബാലകൃഷ്ണൻ പെരിയ, സാജിത് മൗവ്വൽ, എം.സി.പ്രഭാകരൻ, സക്കീർ ഹുസൈൻ, കല്ലട്ര അബ്ദുൽ ഖാദർ, എം.കെ.നമ്പ്യാർ, ജെറ്റോ ജോസഫ്, ധന്യ സുരേഷ്, ഹരീഷ് ബി.നമ്പ്യാർ, കെ.ഇ.എ.ബക്കർ, പി.എം.മുനീർ ഹാജി, എബി ഷാഫി കാപ്പിൽ, കെ.ബി.എം.ഷെരീഫ്, എം.എച്ച്.മുഹമ്മദ് കുഞ്ഞി, എം.കെ.നമ്പ്യാർ, നാരായണൻ പള്ളക്കടവ് തുടങ്ങിയവർ പ്രസംഗിച്ചു.
കാഞ്ഞങ്ങാട്ട് സ്വീകരണ യോഗത്തിൽ യുഡിഎഫ് മണ്ഡലം ചെയർമാൻ പ്രിൻസ് ജോസഫ് അധ്യക്ഷത വഹിച്ചു.
ജോസഫ് മുള്ളൻ മട, ബഷീർ വെള്ളിക്കോത്ത്, സി.വി.ഭാവനൻ, പി.വി.സുരേഷ്, ബഷീർ ആറങ്ങാടി, എൻ.എ.ഖാലിദ്, എം.പി.ജാഫർ, മിനി ചന്ദ്രൻ, ബി.പി.പ്രദീപ് കുമാർ, ഉമേശൻ ബേളൂർ, മധുസൂദനൻ ബാലൂർ, ജെറ്റോ ജോസഫ്, സി.കെ.റഹ്മത്തുല്ല, വി.ഗോപി, കൂക്കൾ ബാലകൃഷ്ണൻ, ഹരീഷ് പി.നായർ, വി.കെ.രവീന്ദ്രൻ, സി.മുഹമ്മദ് കുഞ്ഞി, എ.ഹമീദ് ഹാജി എന്നിവർ പ്രസംഗിച്ചു.
കാലിക്കടവിൽ സമാപന സമ്മേളനം എം.എം.ഹസൻ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ പി.കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. കെ.കെ.രാജേന്ദ്രൻ, എം.ടി.പി.കരീം, എ.ജി.സി.ബഷീർ, കെ.ശ്രീധരൻ, കെ.വി.ഗംഗാധരൻ, എം.അസിനാർ, പി.കെ.സി.റൗഫ്, സത്താർ വടക്കുമ്പാട്, കെ.വി.വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു. യാത്രയുടെ ഭാഗമായി സംഘടിപ്പിച്ച ‘സംവദിക്കാം, പുതുയുഗത്തിനായി’ എന്ന പരിപാടിയിൽ ജില്ലയിലെ വിവിധ വിഭാഗക്കാുമായി വി.ഡി.സതീശൻ സംവദിച്ചു.
‘നല്ല കമ്യൂണിസ്റ്റുകാരോട് ചിരിക്കണം,ഇടതുസഹയാത്രികരെ കെട്ടിപ്പിടിക്കണം’
നല്ല കമ്യൂണിസ്റ്റുകാരെ കണ്ടാൽ ചിരിക്കണം; അവർ യുഡിഎഫിനാണ് വോട്ട് ചെയ്യുക.
ഇടതുസഹയാത്രികരെ കണ്ടാൽ കെട്ടിപ്പിടിക്കണം; അവരുടെ വോട്ട് ഉറപ്പായും നമുക്കാകും – യുഡിഎഫ് പ്രവർത്തകരോട് നിർദേശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.സിപിഎമ്മും എൽഡിഎഫും യഥാർഥ ഇടതുപക്ഷമല്ലെന്ന് അറിയാവുന്നവരാണ് നല്ല സിപിഎമ്മുകാരും ഇടതുസഹയാത്രികരും.
ഇപ്പോൾ കേരളം ഭരിക്കുന്നത് തീവ്രവലതുപക്ഷമാണ്. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണത്തിൽ ഏറ്റവും നിരാശരായുള്ളത് അവരുടെ പ്രവർത്തകർ തന്നെയാണ് –സതീശൻ പറഞ്ഞു.കേരളത്തിൽ ഭരണം മാറണമെന്ന് യുഡിഎഫിനെക്കാൾ ആഗ്രഹിക്കുന്നത് നല്ല സിപിഎമ്മുകാരായ സഖാക്കൾതന്നെയാണെന്ന് പുതുയുഗ യാത്രയുടെ ഉദ്ഘാടന സമ്മേളനത്തിൽ കെ.സി.വേണുഗോപാലും പറഞ്ഞിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

