കോഴിക്കോട് ∙ കവിയും ഗാനരചയിതാവും തിരക്കഥാകൃത്തും നാടക പ്രവർത്തകനുമായിരുന്ന ഗിരീഷ് പുത്തഞ്ചേരിയുടെ പേരിൽ അത്തോളി ഗ്രാമ പഞ്ചായത്ത് ഏർപ്പെടുത്തിയ സൂര്യകിരീടം പുരസ്കാരം ചലച്ചിത്ര ഗാനരചയിതാവ് ബി.കെ. ഹരിനാരായണന്.
മലയാള ചലച്ചിത്ര ഗാന ശാഖയ്ക്ക് അദ്ദേഹം നൽകി വരുന്ന സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. 10,001 രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം ഈ മാസം 11 ന് വൈകിട്ട് 5.30 ന് കൂമുള്ളിയിൽ സ്മൃതിലയം എന്ന പേരിൽ സംഘടിപ്പിക്കുന്ന ഗിരീഷ് പുത്തഞ്ചേരി അനുസ്മരണ പരിപാടിയിൽ സമ്മാനിക്കുമെന്ന് അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.
ജയകൃഷ്ണൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
ചലച്ചിത്രഗാന രചയിതാവും കവിയുമാണ് ബി.കെ ഹരിനാരായണൻ. 2018 ൽ ‘ജോസഫ്’ എന്ന ചിത്രത്തിലെ ‘കണ്ണെത്താദൂരം …’, ‘തീവണ്ടി’ എന്ന ചിത്രത്തിലെ ‘ജീവാംശമായ് …’ എന്നീ ഗാനങ്ങൾക്കും 2021 ൽ ‘കാടകലം’ എന്ന ചിത്രത്തിലെ ‘കണ്ണീരു കടഞ്ഞു …’ എന്ന ഗാനത്തിനും മികച്ച ഗാനരചനയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്.
2010 ൽ ബി.
ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ‘ദ് ത്രില്ലർ’ എന്ന സിനിമയ്ക്കാണ് ആദ്യമായി ഗാനരചന നിർവഹിച്ചത്. ‘1983’ എന്ന സിനിമയിലെ ‘ഓലഞ്ഞാലിക്കുരുവീ…’ എന്ന് തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധ നേടി.
‘എസ്ര’യിലെ ‘ലൈലാകമേ…’, ‘ഒപ്പ’ത്തിലെ ‘മിനുങ്ങും മിന്നാമിനുങ്ങേ..’, ‘തീവണ്ടി’യിലെ ‘ജീവാംശമായ് താനേ…’, ‘ഉയിരിൻ നാഥനേ…’, ‘കണ്ണെത്താ ദൂരം…’ (ജോസഫ്), ‘കാറ്റ് മൂളിയോ പ്രണയം…’ (ഓം ശാന്തി ഓശാന), നീ ഹിമമഴയായ്… (എടക്കാട് ബറ്റാലിയൻ ), ‘ഹേമന്തമെൻ …’ (കോഹിനൂർ), ‘മോഹമുന്തിരി…’ (മധുരരാജ), ‘മുരുകാ മുരുകാ പുലിമുരുകാ…’ (പുലിമുരുകൻ), ‘ഒടുവിലെ യാത്രയ്ക്കായിന്ന്…’ (ജോർജേട്ടൻസ് പൂരം), ‘വാതിക്കല് വെള്ളരിപ്രാവ്…’ (സൂഫിയും സുജാതയും) തുടങ്ങി 350 ലധികം സിനിമകളിലായി 700 ന് മുകളിൽ ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ഫിലിംഫെയർ അവാർഡ്, സൈമ അവാർഡ്, വനിത ഫിലിം അവാർഡ്, 2025 ലെ മുല്ലനേഴി പുരസ്കാരം എന്നിവയാണ് ബി.കെ.
ഹരിനാരായണന് ലഭിച്ച മറ്റ് പ്രധാന അംഗീകാരങ്ങൾ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

