മീനങ്ങാടി ∙സ്ഥല പരിമിതിയിൽ വീർപ്പുമുട്ടി മീനങ്ങാടി പൊലീസ് സ്റ്റേഷൻ. പുതിയ പൊലീസ് സ്റ്റേഷന് വേണ്ടി കാലങ്ങൾക്ക് മുൻപ് നൽകിയ നിവേദനങ്ങൾ ഫയലിൽ തന്നെ ഒതുങ്ങി. കൂടുതൽ സൗകര്യമുള്ള സ്ഥലത്തേക്ക് പൊലീസ് സ്റ്റേഷൻ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ഡിജിപി മുതൽ കലക്ടർ വരെയുള്ള എല്ലാവർക്കും നിവേദനങ്ങൾ ഒട്ടേറെ തവണ നൽകിയിട്ടും നടപടിയില്ലാതെ ആയതോടെ ചെറിയ സ്ഥലത്ത് അസൗകര്യങ്ങളുടെ നടുവിലാണ് ഇപ്പോഴും പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. പൊലീസ് സ്റ്റേഷനായി ഉപയോഗിക്കാൻ കഴിയുന്ന ഭൂമി ടൗണിനോട് ചേർന്നു തന്നെയുണ്ടെന്നതും കാണിച്ചാണ് നിവേദനങ്ങൾ നൽകിയതെങ്കിലും നടപടി മാത്രമില്ല.
പൊലീസ് സ്റ്റേഷനിലെ 2 വാഹനങ്ങൾ പോലും ഒരുമിച്ച് സ്റ്റേഷനോട് ചേർന്ന് നിർത്തിയിടാൻ കഴിയാത്തതിനാൽ വാഹനങ്ങൾ പലപ്പോഴും ദേശീയ പാതയോരത്താണ് നിർത്തിയിടുന്നത്.പൊലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങളും നിർത്തിയിടാൻ സൗകര്യമില്ല. പൊലീസ് വിവിധ കേസുകളുമായി ബന്ധപ്പെട്ട് പിടികൂടുന്ന വാഹനങ്ങൾ ദേശീയ പാതയോരത്തും ബസ് സ്റ്റാൻഡിന് ഉള്ളിലുമാണ് നിർത്തിയിടുന്നത്. ദേശീയ പാതയോരത്ത് വാഹനങ്ങൾ നിറയുമ്പോഴും വലിയ വാഹനങ്ങൾ പിടികൂടുമ്പോഴും ബസ് സ്റ്റാൻഡിലെ ബസുകൾ കയറി പോകുന്ന ഭാഗത്താണ് നിർത്തിയിടുന്നത്. കൂടുതൽ വാഹനങ്ങളെത്തിയാൽ സ്റ്റാൻഡിന്റെ പ്രവർത്തനത്തെയും കാര്യമായി ബാധിക്കുന്ന അവസ്ഥയാണ്.
പൊലീസ് സ്റ്റേഷന്റെ ഉള്ളിലും ആവശ്യമായ സ്ഥലമില്ല.
വർഷങ്ങൾക്ക് മുൻപ് നിർമിച്ച കെട്ടിടത്തിൽ പൊലീസുകാർക്ക് പോലും ആവശ്യത്തിന് സൗകര്യമില്ല. ഏതെങ്കിലും കേസുമായി ബന്ധപ്പെട്ടോ മറ്റോ കൂടുതൽ പേർ സ്റ്റേഷനിലേക്ക് എത്തിയാൽ നിന്നുതിരിയാൻ ഇടമില്ലാത്ത അവസ്ഥയിലാകും പലപ്പോഴും സ്റ്റേഷൻ. ടൗണിനോട് ഏറെ അകലെ അല്ലാതെ പഴയ മിൽമ പ്ലാന്റ് പ്രവർത്തിച്ചിരുന്ന സ്ഥലത്ത് പുതിയ പൊലീസ് സ്റ്റേഷൻ സ്ഥാപിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. റവന്യു ഭൂമിയായതിനാൽ മറ്റു തടസ്സങ്ങളില്ലാത്തതിനാൽ സൗകര്യപ്രദമായ സ്റ്റേഷൻ നിർമിക്കാൻ സാധിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

