പോത്തൻകോട് ∙ ബൈക്കും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കണിയാപുരം വാടയിൽമുക്ക് പുത്തൻകടവ് റോഡ് ക്രിസന്റ് ഹൗസിൽ സുലൈമാന്റെയും ഷൈലജയുടെയും മകൻ സുധി എസ്.സുലൈ (28) ആണ് മരിച്ചത്.രണ്ടു മാസം മുൻപാണ് സുധിയുടെ വിവാഹം കഴിഞ്ഞത്.
ബൈക്ക് ഓടിച്ച സുഹൃത്ത് പറമ്പിൽപാലം സ്വദേശി ഹാഷിറിന്റെ (26) കാലിനു ഗുരുതരമായി പരുക്കേറ്റു.
ഹാഷിറിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. പോത്തൻകോട്– വെട്ടുറോഡ് റോഡിൽ മേലെ ചന്തവിളയിൽ ഇന്നലെ പുലർച്ചെ 1ന് ആയിരുന്നു അപകടം.
അടുത്ത സുഹൃത്തുക്കളോടൊപ്പം സൽക്കാരത്തിൽ പങ്കെടുത്തശേഷം വെട്ടുറോഡിൽ നിന്നു പോത്തൻകോട് ഭാഗത്തേക്ക് പോകുകയായിരുന്നു ഇരുവരും. അമിത വേഗം കാരണം ബൈക്കിന്റെ നിയന്ത്രണംവിട്ട് എതിരെ വന്ന വാനിൽ ഇടിക്കുകയായിരുന്നു.
മിൽമയ്ക്കു വേണ്ടി പാൽ എടുക്കാൻ വന്ന വാൻ തലകീഴായി മറിഞ്ഞെങ്കിലും ഡ്രൈവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ ബൈക്ക് യാത്രികരെ പൊലീസ് എത്തി ആംബുലൻസിൽ മെഡിക്കൽകോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും സുധിയെ രക്ഷിക്കാനായില്ല.
കഴിഞ്ഞ നവംബർ 23ന് ആയിരുന്നു സുധിയും അടൂർ സ്വദേശി അഷ്ന എസ്.അലിയും തമ്മിലുള്ള വിവാഹം.
ഒമാനിലെ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റാണ് സുധി. കഴിഞ്ഞ ചൊവ്വാഴ്ച മടങ്ങിപ്പോകാനിരുന്ന സുധി സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി മടക്കയാത്ര 12ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
സഹോദരി: സുമി സുലൈ (ടെക്നോപാർക്).
യാത്രകളുടെ കൊതി തീരാതെ സുധി സുലൈ മടങ്ങി
പോത്തൻകോട് ∙ മധുവിധു തീരും മുൻപേ അഷ്നയെ വിട്ട് സുധി യാത്രയായി. രണ്ടരമാസം മുൻപ് വിവാഹം കഴിഞ്ഞ ഇരുവരും ജീവിച്ചു തുടങ്ങിയതേയുണ്ടായിരുന്നുള്ളൂ.
പക്ഷേ, സന്തോഷത്തിന്റെ ആദ്യ ദിനങ്ങളിൽ തന്നെ വിധി മറ്റൊന്നായി. ബൈക്കും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് കണിയാപുരം വാടയിൽമുക്ക് പുത്തൻകടവ് റോഡ് ക്രിസന്റ് ഹൗസിൽ സുലൈമാന്റെയും ഷൈലജയുടെയും മകൻ സുധി എസ്.സുലൈ (28) മരിച്ചത്.
ഒമാനിലെ സ്വകാര്യ കമ്പനി അക്കൗണ്ടന്റായിരുന്നു.
കഴിഞ്ഞ നവംബർ 23ന് അടൂരിൽ വച്ചായിരുന്നു സുധിയുടെ വിവാഹം. സുധി അവധി കഴിഞ്ഞു ഒമാനിലേക്കു മടങ്ങും മുൻപ് ഒരുപാട് യാത്രകൾ പോകാനുള്ള തയാറെടുപ്പിലായിരുന്നു ഇരുവരും.
മടങ്ങി വരാൻ വൈകുമെന്ന് പറഞ്ഞ് പുറത്തേക്കു പോയതായിരുന്നു സുധി. പ്രിയപ്പെട്ടവന്റെ വേർപാടിൽ തളർന്ന അഷ്നയെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാത്ത സ്ഥിതിയാണ് ബന്ധുക്കൾക്കും നാട്ടകാർക്കും.
ഏവർക്കും പ്രിയപ്പെട്ട
സുധിയുടെ വേർപാട് നാടിനെയാകെ കണ്ണീരിലാഴ്ത്തി. സുധി വിവാഹത്തോട് അനുബന്ധിച്ചാണ് അവധിക്ക് നാട്ടിലെത്തിയത്.
അവധി കഴിഞ്ഞു ചൊവ്വാഴ്ച മടങ്ങിപ്പോകാനായി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. അടുത്ത സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി മടക്ക യാത്ര 12ലേക്ക് മാറ്റി.
അടൂരിൽ നിന്ന് അഷ്നയുമൊത്തു വ്യാഴം ഉച്ചയോടെയാണ് കണിയാപുരത്തെ വീട്ടിൽ എത്തിയത്. പിന്നീട് സുഹൃത്തുകൾക്കൊപ്പം പുറത്തേക്ക് പോയി.
രാത്രി 1ന് പോത്തൻകോട്യ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

