കട്ടപ്പന ∙ നഗരത്തിൽ അടിക്കടിയുള്ള വൈദ്യുതി മുടക്കത്തിൽ പ്രതിഷേധിച്ച് മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കെഎസ്ഇബി ഓഫിസ് ഉപരോധിച്ചു. ഒരുവർഷത്തോളമായി അടിക്കടി വൈദ്യുതി മുടങ്ങുന്ന സാഹചര്യമാണെന്ന് വ്യാപാരികൾ ആരോപിച്ചു.
അറ്റകുറ്റപ്പണികളുടെ പേരിൽ അറിയിപ്പു നൽകിക്കൊണ്ടും ചിലപ്പോൾ മുന്നറിയിപ്പ് നൽകാതെയുമെല്ലാമാണ് വൈദ്യുതി മുടക്കുന്നത്.
കഴിഞ്ഞ ദിവസം ഉച്ചവരെ വൈദ്യുതി മുടങ്ങുമെന്ന് അറിയിപ്പു നൽകിയെങ്കിലും വൈകിട്ടാണ് പുനഃസ്ഥാപിച്ചത്. പലദിവസങ്ങളിലും പകൽ സമയത്ത് പലപ്പോഴായി വൈദ്യുതി തടസ്സപ്പെടുന്ന സ്ഥിതിയുണ്ട്.
ഇതിനാൽ ചെറുകിട കച്ചവടക്കാർക്ക് സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിപ്പിക്കാനാവുന്നില്ലെന്ന് വ്യാപാരികൾ ആരോപിച്ചു.
അസോസിയേഷന്റെ നേതൃത്വത്തിൽ മുൻപ് രണ്ടുതവണ പരാതി നൽകാൻ കെഎസ്ഇബി ഓഫിസിൽ എത്തിയപ്പോൾ ബന്ധപ്പെട്ട
ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നില്ല. ഇന്നലെ വീണ്ടും വ്യാപാരികൾ എത്തിയപ്പോഴും എക്സിക്യൂട്ടീവ് എൻജിനീയർ ഉൾപ്പെടെയുള്ളവർ ഇല്ലായിരുന്നു.
ഇതോടെയാണ് വ്യാപാരികൾ ഓഫിസ് ഉപരോധിച്ചത്.
തുടർന്ന് പൊലീസ് എത്തി വ്യാപാരികളും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും തുടർച്ചയായുള്ള അറ്റകുറ്റപ്പണികൾ ഒഴിവാക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ്, ജനറൽ സെക്രട്ടറി ജോഷി കുട്ടട, ബൈജു ഏബ്രഹാം, രാജേന്ദ്രകുറുപ്പ്, രമണൻ പടന്നയിൽ, ഷമേജ് കെ.ജോർജ് റോസമ്മ മൈക്കിൾ, ആഗ്നസ് ജോസ് എന്നിവർ നേതൃത്വം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

