അമ്പലപ്പുഴ ∙ കടലാമകൾ വീണ്ടും തീരത്തെത്തി മുട്ടകളിട്ട ശേഷം മടങ്ങി.
പുറക്കാട് പുത്തൻനട തീരത്തുനിന്ന് 135 മുട്ടകൾ പരിസ്ഥിതി സംഘടന ഗ്രീൻ റൂട്സ് നേച്ചർ കൺസർവേഷൻ ഫോറം പ്രവർത്തകർ ഏറ്റെടുത്തു സംഘടനയുടെ തോട്ടപ്പള്ളിയിലെ ഹാച്ചറിയിലേക്കു മാറ്റി.
പ്രദേശവാസികളായ വിനേഷ്, സന്തോഷ്, സുധീഷ് എന്നിവരാണു കടലാമകൾ ചെറിയ മണൽ തിട്ടകളിൽ മുട്ടയിട്ട വിവരം പരിസ്ഥിതി പ്രവർത്തകരെ അറിയിച്ചു.
മുട്ടകൾ വിരിയാൻ 45 മുതൽ 60 ദിവസം വരെ സമയം എടുക്കുമെന്ന് ഗ്രീൻ റൂട്സ് നേച്ചർ കൺസർവേഷൻ ഫോറം പ്രസിഡന്റ് എം.ആർ.ഓമനക്കുട്ടൻ, സെക്രട്ടറി സജി ജയമോഹൻ, അംഗങ്ങ ളായ അഖിൽദാസ്, വിപിൻ, നിഹാൽ എന്നിവർ അറിയിച്ചു. മുട്ടകൾ വിരിഞ്ഞ ശേഷം അവയെ സുരക്ഷിതമായി കടലിലേക്ക് അയയ്ക്കും.
ഏറെ നാളുകൾക്കു ശേഷമാണ് കടലാമകൾ തീരത്തു മുട്ടയിടുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

