ഗൂഡല്ലൂർ∙ പാടംന്തറ ടൗണിൽ രാത്രിയിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. സ്ഥിരമായി എത്തുന്ന കാട്ടാന രാത്രി 11ന് ശേഷം ടൗണിലെ ജനവാസ മേഖലയിലാണ് ആനയിറങ്ങുന്നത്.
രാത്രിയിൽ ഇതു വഴി യാത്ര ചെയ്യാൻ പോലും കഴിയാത്ത സാഹചര്യമാണെന്ന് നാട്ടുകാർ പറഞ്ഞു. വീടുകൾക്കിടയിലുള്ള ചെറിയ സ്ഥലങ്ങളിലൂടെ വിളകൾ നശിപ്പിച്ചും മുറ്റത്തെ ചെടി ചട്ടികൾ തകർത്തുമാണ് കാട്ടാന വിലസുന്നത്.
കാട്ടാനയെ വനത്തിലേക്ക് തുരത്താനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്.
കാട്ടാനകളെ തുരത്താനും നിരീക്ഷിക്കാനും ജനങ്ങൾക്ക് സുരക്ഷ നൽകാനുമുള്ള സംവിധാനം വനം വകുപ്പിന് ഉണ്ട്. എലിഫന്റ് സ്ക്വാഡിലെ ജീവനക്കാരെ മറ്റ് ജോലിക്കായി ഉപയോഗിക്കുന്നതിനാൽ സ്ക്വാഡിൽ ജീവനക്കാരില്ലെന്ന പരാതിയുടെ ഉയരുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

