ശാസ്താംകോട്ട∙ പോരുവഴി മയ്യത്തുംകര ഉറൂസ് നടക്കുന്നതിനിടെ പാഞ്ഞെത്തിയ പിക്കപ് വാൻ വഴിയോര കച്ചവടക്കാരിലേക്ക് ഇടിച്ചുകയറി. ഗുരുതരമായി പരുക്കേറ്റ തമിഴ്നാട് സ്വദേശിയായ കച്ചവടക്കാരി ഉൾപ്പെടെ 5 പേർ ചികിത്സയിലാണ്.
വ്യാഴാഴ്ച വൈകീട്ട് കൊല്ലം-തേനി ദേശീയപാതയിൽ മയ്യത്തുംകര ദർഗ ഷെരീഫിനു മുന്നിലാണ് അപകടം. ജനനിബിഡമായിരുന്ന സ്ഥലത്തേക്ക്, ഭരണിക്കാവ് ഭാഗത്ത് നിന്നും എത്തിയ പിക്കപ് വാൻ നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു.
മൺപാത്ര കച്ചവടത്തിന് എത്തിയ തമിഴ്നാട് കാഞ്ചീപുരം സ്വദേശിയായ രാജകുമാരിക്ക്(45) ആണ് ഗുരുതരമായി പരുക്കേറ്റത്. നട്ടെല്ലും വയറിന്റെ ഭാഗങ്ങളും തകർന്ന നിലയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിയിലാണ്.
സമീപത്ത് ഉണ്ടായിരുന്ന സീനത്ത് (50), സിദ്ദിഖ് (47), അൽത്താഫ് (16), നസീം (17) എന്നിവർക്കും പരുക്കേറ്റു. എല്ലാവരും ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പിക്കപ് വാനും കൊല്ലം സ്വദേശിയായ ഡ്രൈവറെയും ശൂരനാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

