കോഴിക്കോട്:നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് കെ സുധാകരൻ എംപി. നിയമസഭ തെരഞ്ഞെടുപ്പിൽ പാര്‍ട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും മത്സരിക്കുമെന്ന് പാര്‍ട്ടി പറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെ സുധാകരൻ പറഞ്ഞു.
വേണ്ട ഇനി ഒരു കമ്യൂണിസ്റ്റ് ഭരണം കേരളത്തിൽ എന്ന പേരിൽനാഷണൽ ജനതാദൾ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാർ ഉദ്ഘാടനത്തിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ സുധാകരൻ.
എംപിമാർ മത്സരിക്കുന്നതിൽ രണ്ട് മൂന്ന് ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നും സുധാകരൻ പറഞ്ഞു. നാഷണൽ ജനതാദളിന് കോൺഗ്രസിലേക്ക് വരുന്നതിൽ തടസമില്ലെന്നും കെ സുധാകരൻ പറഞ്ഞു.
ശബരിമല സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ സിപിഎം തന്നെയാണ്. അറസ്റ്റിലായവരിൽ പ്രധാനികൾ സിപിഎം നേതാക്കളാണ്.
സ്വർണക്കൊള്ളയിൽ കൃത്യമായ അന്വേഷണം നടന്നില്ല. കള്ളൻമാർക്കും കൊള്ളക്കാർക്കും സിപിഎം കൂട്ടുനിൽക്കുകയാണ്.
കമ്യൂണിസ്റ്റിനെതിരെ പോരാടാൻ നാഷണൽ ജനതാദളിനെ ക്ഷണിക്കുകയാണ്. ഇത് അപേക്ഷയാണെന്നും സുധാകരൻ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

