ശാസ്താംകോട്ട ∙ നിയന്ത്രണം വിട്ട
പിക്കപ് വാൻ മതിലിൽ ഇടിച്ച് പരുക്കേറ്റ ഡ്രൈവറെ രക്ഷിക്കാൻ ആശുപത്രിയിലേക്ക് പാഞ്ഞ ആംബുലൻസ് അടുത്ത വളവിലെ മതിലിൽ ഇടിച്ചുകയറി. ആംബുലൻസ് ഡ്രൈവർക്ക് ഗുരുതരമായി പരുക്കേറ്റു.
ഇരുവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 11നു കൊല്ലം- പത്തനംതിട്ട
ജില്ലാ അതിർത്തിയിൽ ഏഴാംമൈൽ- നെടിയവിള റോഡിലാണ് ഇരു അപകടങ്ങളും.
സമീപത്തെ ക്ഷേത്രത്തിലെ പരിപാടിയുമായി ബന്ധപ്പെട്ട് മൈക്ക് അനൗൺസ്മെന്റ് നടത്തിയ ശേഷം മടങ്ങിയ പിക്കപ് വാനാണ് അപകടത്തിൽപെട്ടത്. പരുക്കേറ്റ ഡ്രൈവർ വിഷ്ണുവിനെ (30) രക്ഷിക്കാൻ കടമ്പനാട് നിന്നും എത്തിയതാണ് ആംബുലൻസ്.
ആശുപത്രിയിലേക്ക് പോകുന്നതിനിടെ അടുത്ത വളവിൽ ആംബുലൻസ് മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ആംബുലൻസ് ഡ്രൈവർ ശ്രീരാജിനെയും (32) വിഷ്ണുവിനെയും മറ്റൊരു വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചു.
ഇടിയുടെ ആഘാതത്തിൽ ആംബുലൻസിന്റെ മുൻഭാഗം തകർന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

