കൊല്ലം ∙ ദേശീയപാത–66ൽ ജില്ലയിലെ 3 സ്ഥലങ്ങളിൽ വയഡക്ട് (തൂണുകളിലുള്ള പാലം) നിർമിക്കുന്നതിന് തത്വത്തിൽ അനുമതി. മൈലക്കാട്, മേവറം, കടവൂർ എന്നിവിടങ്ങളിലാണ് വയഡക്ട് നിർമിക്കുന്നത്.
ഉത്തരവ് ഉടൻ ലഭിക്കുമെന്നു കരുതുന്നു. മൈലക്കാട്ട് 3 യന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണു പരിശോധന നടത്തുന്നതോടൊപ്പം റീ ഇൻഫോഴ്സ്ഡ് എർത്ത് (ആർഇ) പാനൽ പൂർണമായി ഇളക്കി മാറ്റി മണ്ണു നീക്കം ചെയ്യുന്ന ജോലി തുടരുകയാണ്.
ഇതു തീരുന്നതിനു പിന്നാലെ വയഡക്ട് നിർമാണത്തിനുള്ള ജോലികൾ ആരംഭിക്കും. ഇതിനിടയിൽ മണ്ണ് പരിശോധന പൂർത്തിയാകുകയും ദേശീയപാത അതോറിറ്റിയുടെ കേന്ദ്ര ഓഫിസിൽ സാമ്പത്തികാനുമതി ഉൾപ്പെടെ ലഭിക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്.
മണ്ണിട്ടു ഉയർത്തി നിർമിച്ച ദേശീയപാത ഡിസംബർ 5ന് ആയിരുന്നു മൈലക്കാട്ട് തകർന്നു വീണത്.
25 അടിയോളം ഉയരത്തിൽ മണ്ണിട്ട് ഉയർത്തി നിർമിച്ച റോഡിന്റെ മുകളിൽ വലിയ ഗർത്തം രൂപപ്പെടുകയും റോഡ് ഇടിഞ്ഞു താഴുകയും ആയിരുന്നു. സർവീസ് റോഡും സമീപത്ത് പുരയിടവും വിണ്ടുകീറി.
കുട്ടികളുമായി വന്ന സ്കൂൾ ബസ് ഉൾപ്പെടെ കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. ചതുപ്പു പ്രദേശമായ ഇവിടെ മണ്ണ് പരിശോധന നടത്താതെയാണ് മണ്ണിട്ടു ഉയർത്തി പാത നിർമിച്ചതെന്ന് പരാതി ഉയർന്നിരുന്നു.
8 SECONDS AGO 12 MINUTES AGO 40 MINUTES AGO ചതുപ്പു പ്രദേശമായ മേവറത്തും ആർഇ പാനൽ ഉപയോഗിച്ചു ഉയരപ്പാത നിർമിക്കുന്ന സുരക്ഷിതം അല്ലെന്ന വിദഗ്ധ സംഘം റിപ്പോർട്ട് നൽകിയിരുന്നു. മൈലക്കാട്ട് റോഡിന് കുറുകെ ഒഴുകുന്ന തോടിനു നിർമിച്ച കലുങ്കിനു മുകളിൽ മണ്ണിട്ട് ഉയർത്തിയതു പോലെയാണ് മേവറത്തും കലുങ്കിനു മുകളിൽ ഏകദേശം 30 അടി ഉയരത്തിൽ മണ്ണിട്ടുയർത്തി റോഡ് നിർമിച്ചത്.
മൈലക്കാട്ട് ഉണ്ടായ അപകടത്തിനു ശേഷം മേവറത്ത് ആർഇ പാനൽ ഇളക്കി മാറ്റി മണ്ണും ഭാഗികമായി നീക്കം ചെയ്തു. ചതുപ്പു പ്രദേശമായ കടവൂരിലും സമാന അപകടഭീഷണി ഉയർന്നിരുന്നു.
അവിടെയും മണ്ണു നീക്കം ചെയ്താണ് അപകടം ഒഴിവാക്കിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

