ഏലൂർ ∙ കുഴിക്കണ്ടം നഗർ നിവാസികളുടെ വീടുകളുടെ വിള്ളൽ വീണ മേൽത്തട്ടുകളും കുമ്മായം തേച്ച ഭിത്തികളും ഇനിയൊരു മഴക്കാലത്തെ അതിജീവിക്കില്ല. സീലിങ് ഫാൻ താങ്ങാനുള്ള ബലം പോലും മേൽക്കൂരയ്ക്കില്ല. വീടിന്റെ അരക്ഷിതാവസ്ഥയിൽ ഭയന്നു ചിലരെങ്കിലും പ്രായമായവരെ ബന്ധുവീടുകളിലേക്ക് അയച്ചു.
4 വർഷമായി ഇതാണ് അവസ്ഥ74 വീടുകളാണ് ഇവിടെ. ഇതിൽ 30 വീടുകളും പുനർനിർമിക്കണമെന്നു 2023 നവംബറിൽ കണ്ടെത്തിയതു നഗരസഭ തന്നെ.
ഇതിൽ 18 വീടുകൾ അടിയന്തരമായി പൊളിച്ചുനീക്കണമെന്ന് നഗരസഭാ കൗൺസിൽ നിയോഗിച്ച ഉപസമിതി റിപ്പോർട്ട് ചെയ്തതാണ്. 44 വീടുകൾ അറ്റകുറ്റപ്പണി നടത്തണമെന്നു നഗരസഭയുടെ എൻജിനീയറിങ് വിഭാഗം നിർദേശിക്കുകയും ചെയ്തു.
വീടുകൾ പുനർനിർമിക്കുന്നതിനു വീടൊന്നിനു 11.2 ലക്ഷം രൂപയും അറ്റകുറ്റപ്പണികൾക്കു വീടൊന്നിനു 2.9 ലക്ഷം രൂപയും ആവശ്യമാണെന്നു നിശ്ചയിച്ചതും നഗരസഭ തന്നെ.
പദ്ധതി നടപ്പാക്കുന്നതിനു 50 ലക്ഷം രൂപയുടെ പ്രോജക്ടും തയാറാക്കി. പ്രോജക്ട് നിർമിതി കേന്ദ്രത്തിനെ ഏൽപിക്കാനും തീരുമാനമെടുത്തിരുന്നു.
പക്ഷേ, പ്രോജക്ടിനു ഡിപിസി അംഗീകാരം ലഭിച്ചില്ല. ഇതേ പ്രോജക്ട് സിഎസ്ആർ ഫണ്ട് ഉപയോഗപ്പെടുത്തി ചെയ്യുമെന്നാണ് ഇപ്പോൾ പറയുന്നത്.
20 MINUTES AGO 36 MINUTES AGO 55 MINUTES AGO 2 ഹെക്ടർ 2 ആർ ചതുരശ്ര മീറ്റർ ഭൂമി 1997ലാണ് നഗരസഭ (പഞ്ചായത്തായിരിക്കെ) വാങ്ങിയത്. 20 വർഷം മുൻപ് ചെലവു കുറഞ്ഞ രീതിയിൽ ഓട് പാകി കോൺക്രീറ്റ് ചെയ്തു വീടുകൾ നിർമിച്ചു. 14 വർഷത്തിലേറെയായി ഇവിടെ താമസിക്കുന്നവരാണ് ഇവരെല്ലാവരും. 2018ലെ വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോയ ഈ വീടുകളിൽ അറ്റകുറ്റപ്പണിക്കുള്ള ഒരു സാധ്യതയുമില്ല.
ദുരിതാശ്വാസമായി സർക്കാർ അനുവദിച്ച 1.5 ലക്ഷം രൂപ ഉപയോഗിച്ചു പഴയ വീടിനോടു ചേർന്നു മറ്റൊരു മുറി നിർമിച്ചതാണ് ഇവരുടെ ഇപ്പോഴത്തെ ആശ്രയം. നഗരസഭാ തിരഞ്ഞെടുപ്പിനു മുൻപായി ഇവരിൽ നിന്നു ഫോട്ടോ പതിച്ച അപേക്ഷാഫോമുകൾ പൂരിപ്പിച്ചു വാങ്ങിയിരുന്നു. സ്ഥലം ഇവരുടെ പേരിൽ ആധാരം ചെയ്തു നൽകുന്നതിനുള്ള നടപടികൾക്കു വേണ്ടിയെന്നാണു പറഞ്ഞത്.
നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഭൂമി ഇവരുടെ പേരിൽ ആധാരം ചെയ്തു നൽകുന്നതിനു സ്റ്റാംപ് ഡ്യൂട്ടിയും മറ്റുമായി ഓരോരുത്തരും ഒരു ലക്ഷം രൂപയോളം ചെലവാക്കേണ്ടിവരും.
ഭൂമി ആധാരം ചെയ്തു നൽകുന്നതിനുള്ള അനുമതിക്കായും റജിസ്ട്രേഷൻ ഫീസിളവിനുമുള്ള നഗരസഭയുടെ അപേക്ഷകൾ സർക്കാരിനു മുന്നിലാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

