കല്ലടിക്കോട്∙ രോഗവും ജീവിതദുരിതങ്ങളും തകർത്ത കല്ലടിക്കോട് ബംഗ്ലാംകുന്നിൽ ജയദേവിക്കും കുടുംബത്തിനും വീടെന്ന സ്വപ്നം യാഥാർഥ്യമാകുന്നു. പ്രായമായ അമ്മയ്ക്കും വിദ്യാർഥികളായ മക്കൾക്കുമൊപ്പം അടച്ചുറപ്പില്ലാത്ത കൂരയിൽ കഴിയുന്ന ഇവരുടെ ജീവിതം മനോരമ വാർത്തയാക്കിയിരുന്നു.
തുടർന്ന് വീട്ടിലേക്കുള്ള ശുദ്ധജലം ലഭ്യമായി. വീട് നിർമിച്ച് നൽകാൻ ജോയ് ആലുക്കാസ് ഫൗണ്ടേഷനും തയാറായി.
7.5 ലക്ഷം രൂപയാണ് വീട് നിർമാണത്തിനായി നൽകുന്നത്.
എന്നാൽ സ്വന്തമായുള്ള 5 സെന്റ് സ്ഥലത്തിന്റെ പരിമിതികൾ നിർമാണത്തിനുള്ള പെർമിറ്റിന് തടസ്സമായി. പുതിയതായി ചുമതലയേറ്റ പഞ്ചായത്ത് ഭരണസമിതി മനോരമയുടെ ഇടപെടലിനെ തുടർന്ന് സഹായവുമായി മുന്നിട്ടിറങ്ങുകയും പെർമിറ്റ് ഉറപ്പാക്കുകയും ചെയ്തു.
29 MINUTES AGO
1 HOUR 19 MINUTES AGO
1 HOUR 32 MINUTES AGO
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി.കെ.ഷൈജു, ഉപാധ്യക്ഷൻ യൂസഫ് പാലക്കൽ വാർഡ് അംഗം കെ.രാധ, ജോയ് ആലുക്കാസ് റീട്ടെയ്ൽ ഹെഡ് രാജേഷ് കൃഷ്ണൻ, പാലക്കാട് മാനേജർ എ.അനീഷ് കുമാർ, എ.എൻ.രതീഷ്, വി.രാഹുൽ, എന്നിവർ ജയദേവിയുടെ വീട്ടിലെത്തി പെർമിറ്റ് രേഖകൾ നൽകി.
വീടുനിർമാണത്തിനുള്ള ആദ്യ ഭാഗം ഉടൻ കൈമാറുമെന്ന് രാജേഷ് കൃഷ്ണൻ പറഞ്ഞു. അപൂർവ രോഗം മൂലംജോലിക്കു പോകാൻ കഴിയാതെ ബുദ്ധിമുട്ടുകയായിരുന്നു ജയദേവി. സാമ്പത്തിക പ്രശ്നം മൂലം ബിരുദ വിദ്യാർഥിയായ മകളുടെ പഠനം തുടരാൻ കഴിയാത്ത സാഹചര്യമാണ്.
മകൻ പ്ലസ്ടു വിദ്യാർഥിയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

