ആര്യങ്കാവ് ∙ തിരുമംഗലം ദേശീയപാതയുടെ തമിഴ്നാട് ഭാഗത്തെ കോട്ടവാസൽ – പുളിയറ എസ് വളവ് ഭാഗം പൂർണമായി തകർന്നു കുണ്ടും കുഴിയും നിറഞ്ഞതോടെ ഗതാഗതം ദുഷ്കരമായി. 6 മാസം മുൻപു നവീകരിച്ച കഴുതുരുട്ടി പാലത്തിലെ പാതയും ഇളകി നശിച്ചു.
കേരള അതിർത്തിയായ കോട്ടവാസൽ കഴിഞ്ഞാൽ പുളിയറ എസ് വളവ് കടക്കും വരെ രണ്ടര കിലോമീറ്റർ നടുവൊടിയും യാത്രയാണിപ്പോൾ. ചരക്കുലോറികൾ പെരുവഴിയിൽ കേടായാൽ പിന്നെ അതിർത്തിയിലെ ഗതാഗതം മണിക്കൂറുകൾ സ്തംഭിക്കും എന്നതാണു സ്ഥിതി.
കെഎസ്ആർടിസിയുടെ തെങ്കാശി സർവീസ് പോലുള്ള സംസ്ഥാനാന്തര സർവീസ് നടത്തുന്ന ബസുകൾക്കു തകരാറുകൾ പതിവായതോടെ അങ്ങനെയും പ്രതിസന്ധി രൂക്ഷമായി. ഇതേ അവസ്ഥ തന്നെയാണു മിക്ക തമിഴ്നാട് ആർടിസി ബസുകൾക്കും.
മണ്ഡലകാലത്തിനു മുൻപായി നവീകരിച്ച കോട്ടവാസൽ പുളിയറ എസ് വളവ് ഭാഗം സീസൺ കഴിഞ്ഞതോടെ പാടെ ഇളകി കുണ്ടും കുഴിയും നിറയുകയായിരുന്നു.
ടാറിങ് നടത്തിയിട്ടും ഇളകി നശിച്ച ഭാഗങ്ങളിൽ കൽപ്പാളികൾ നിരത്തിയെങ്കിലും പലഭാഗത്തും അടിത്തറ തകർന്ന് ഇളകി. അമിത ലോഡുമായി ചുരം കയറുന്ന ലോറികളുടെ മറ്റും പോക്കുവരവാണ് ഈ ദുരവസ്ഥയ്ക്കു കാരണമെന്നാണ് ആക്ഷേപം. സീസണിൽ ദിനവും ആയിരക്കണക്കിനു തീർഥാടക വാഹനങ്ങളാണു പാതയിലൂടെ വന്നുപോയിരുന്നത്.
കുഴിയിൽ അകപ്പെടാതെ മറികടക്കാനുള്ള ലോറികളുടെയും മറ്റും തത്രപ്പാട് പലപ്പോഴും അപകടഭീഷണിയാകുന്നുണ്ട്. 5 MINUTES AGO 19 MINUTES AGO 19 MINUTES AGO പാതയോരത്തെ ഒാടയ്ക്കു മേൽമൂടി സ്ഥാപിക്കാത്തതും വശത്തു സുരക്ഷാവേലി ഇല്ലാത്തതും ഭീതി കുട്ടുന്നു. ഒട്ടേറെ വാഹനങ്ങൾ നിയന്ത്രണം തെറ്റി ഒാടിയിലേക്കു വീണിട്ടും നടപടിയില്ല.
നിയന്ത്രണം തെറ്റിയ ലോറി പാതയോരത്തു നിന്നു വൻതാഴ്ചയിൽ റെയിൽവെ പാളത്തിലേക്കു വീണു ഡ്രൈവർ മരിച്ചത് ഒരു വർഷം മുൻപാണ്. തകർച്ചയിലായിരുന്ന മുരുകപ്പൻചാൽ പാലവും നവീകരിച്ചിരുന്നു. ഇവിടെ പാത ഭാഗം തകർന്നതിനെ തുടർന്നു പ്രതിഷേധം ഉയർന്നതോടെ ദേശീയപാത വിഭാഗം ഇടപെട്ടു തകർച്ച പരിഹരിച്ചിരുന്നു. കഴുതുരുട്ടി പാലത്തിലെ തകർച്ച പരിഹരിക്കാതെ തുടരുകയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

