ബത്തേരി ∙ ബന്ദിപ്പൂർ വനപാതയിലെ രാത്രിയാത്രാ നിരോധനത്തിനു പരിഹാരമായി തുരങ്കപ്പാതയുടെ പുതുസാധ്യതകൾക്കു കേന്ദ്രം തുടക്കമിട്ടതോടെ വീണ്ടും പ്രതീക്ഷകൾക്കു ചിറകുമുളയ്ക്കുന്നു. സംസ്ഥാന അതിർത്തിയിൽ രാത്രി വഴി അടഞ്ഞിട്ട് 17 വർഷത്തിലേക്കടുക്കുമ്പോഴാണ് ബന്ദിപ്പൂർ കടുവാ സങ്കേതത്തിനടിയിലൂടെയുള്ള തുരങ്കത്തിന്റെ സാധ്യത പഠിക്കാൻ വിദഗ്ധ സമിതിയെ രൂപീകരിച്ചതായി പ്രിയങ്ക ഗാന്ധി എംപിയെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചത്. ഇതോടെ, പാതയിലൂടെയുള്ള രാത്രിയാത്രയ്ക്കു വീണ്ടും സാധ്യത തെളിയുന്നു. നഞ്ചൻകോട് നിലമ്പൂർ റെയിൽപാതയുടെ വിശദമായ പദ്ധതി രേഖ തയാറാക്കിയപ്പോൾ ബന്ദിപ്പൂർ വനമേഖലയിലൂടെ തുരങ്കപ്പാതയാണ് നിർദേശിച്ചിട്ടുള്ളത്.
അതിനു സമാന്തരമായി തുരങ്കത്തിലൂടെ റോഡ് ഗതാഗതവും സാധ്യമാക്കാനാകുമോ എന്നാകും പരിശോധിക്കുക. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിലെയും റെയിൽ മന്ത്രാലയത്തിലെയും വിദഗ്ധർ സമിതിയിൽ ഉണ്ടെന്നാണ് അറിയുന്നത്.
നിലവിൽ ദേശീയപാത 766ൽ വയനാട് അതിർത്തിയായ മൂലെഹൊളെ പൊലീസ് ചെക്പോസ്റ്റ് മുതൽ വനമേഖല അവസാനിക്കുന്ന ഗുണ്ടൽപേട്ടിലെ മദൂർ വരെയാണ് രാത്രി 9 മുതൽ രാവിലെ 6 വരെ രാത്രിയാത്രാ നിരോധനം.
19.5 കിലോമീറ്ററിലാണ് നിരോധനം. ഇതിനു പകരമായാണ് മുഴുവൻ സമയവും തുറക്കാവുന്ന തുരങ്കപ്പാത ആലോചിക്കുന്നത്.
യാഥാർഥ്യമായാൽ ആറുവരിപ്പാതയാകും മണ്ണിനടിയിലൂടെ വരിക.നിരോധനത്തെ മറികടക്കാൻ നേരത്തെ മേൽപാല പദ്ധതിയായിരുന്നു ആലോചിച്ചിരുന്നത്. മധ്യപ്രദേശിലെ പഞ്ച് വന്യജീവി സങ്കേതത്തിലടക്കം മേൽപാല പദ്ധതി യാഥാർഥ്യമായതുമാണ്.
കേരളം മേൽപാല പദ്ധതിക്കായി തുക നീക്കി വയ്ക്കുകയും ചെയ്തിരുന്നു. ഉപരിതല ഗതാഗത മന്ത്രാലയവും മേൽപാല പദ്ധതിയോടു പ്രത്യേക താൽപര്യമെടുത്തിരുന്നെങ്കിലും വനം പരിസ്ഥിതി മന്ത്രാലയം പച്ചക്കൊടി കാട്ടാതിരുന്നതോടെയാണ് അത് ചുവപ്പു നാടയിൽ കുടുങ്ങിയത്.
44 MINUTES AGO 55 MINUTES AGO 56 MINUTES AGO നഞ്ചൻകോട്– നിലമ്പൂർ റെയിൽപാതയുടെ സർവേ നടപടികൾ പുരോഗമിക്കുകയും വിശദമായ പദ്ധതിരേഖ തയാറാവുകയും ചെയ്തതിലും ബന്ദിപ്പൂർ വനമേഖലയിൽ തുരങ്കപ്പാതയാണ് നിർദേശിച്ചിട്ടുള്ളത്. ബത്തേരിക്കടുത്ത വള്ളുവാടിയിൽ നിന്ന് ഗുണ്ടൽപേട്ട് ബേഗൂരിനടുത്ത ചിക്കബർഗി വരെ 12 കിലോമീറ്ററോളം വരുന്നതാണ് തുരങ്ക റെയിൽപാത.
10 മുതൽ 18 മീറ്റർ വരെ താഴ്ചയിലൂടെയാണ് പാത കടന്നു പോവുക. എതാണ്ട് അതേ റൂട്ടിലാകും ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള റോഡ് ഗതാഗതത്തിന്റെ സാധ്യതയും പരിശോധിക്കുക എന്നാണറിയുന്നത്.
വിവിധ വശങ്ങൾ പരിശോധിച്ച ശേഷമാകും അന്തിമ തീരുമാനത്തിലേക്കെത്തുക. വന്യജീവികൾക്കോ സസ്യ ലതാദികൾക്കോ ദോഷമുണ്ടാകാത്ത വിധമാകും തുരങ്കപ്പാതകളുടെ നിർമാണം.
റോഡും റെയിലും ഒരേ തുരങ്കത്തിലൂടെ കൊണ്ടുപോകാനാവുമോ എന്നതു സംബന്ധിച്ചും പരിശോധനയുണ്ടാകും.
റെയിൽ ഗതാഗതത്തിനായി ഇരട്ടപ്പാതയായിരുന്നു തുരങ്കത്തിലൂടെ ആദ്യം ആലോചിച്ചിരുന്നതെങ്കിലും ഇപ്പോൾ ഒറ്റവരി പ്പാതയാണെന്നാണ് അറിയുന്നത്. റോഡ് ഗതാഗതം കുറഞ്ഞത് 6 വരിപ്പാതയാകാനാണ് സാധ്യത.
സാധ്യതാ പഠനം വേഗത്തിലുണ്ടാവുകയും റെയിൽപാതയ്ക്കൊപ്പം തുരങ്ക റോഡും യാഥാർഥ്യമാക്കാമെന്ന തീരുമാനമുണ്ടാവുകയും ചെയ്താൽ അത് ബത്തേരിയ്ക്കും ബെംഗളൂരുവിനുമിടയിൽ തെന്നിന്ത്യയിലെ സുവർണ ഇടനാഴിയാകുമെന്നാണു പ്രതീക്ഷ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

