കിളിമാനൂർ∙ ഉത്സവപ്പറമ്പിൽ ഗാനമേളയ്ക്കിടെ ചേരിതിരിഞ്ഞു സംഘർഷമുണ്ടാക്കിയവരെ തടയാനെത്തിയ എസ്എച്ച്ഒയെ ആക്രമിച്ച് ഓടയിൽ തള്ളിയതിന് സിവിൽ പൊലീസ് ഓഫിസറും സഹോദരനും ഉൾപ്പെടെ 3 പേർ അറസ്റ്റിൽ. പള്ളിക്കൽ പൊലീസ് സ്റ്റേഷനിലെ സിപിഒ വെള്ളല്ലൂർ മൊട്ടലിൽ പനയറ വീട്ടിൽ എസ്.ചന്തു(32), സഹോദരൻ എസ്.ആരോമൽ(27), കല്ലമ്പലം പുതുശ്ശേരിമുക്ക് കോട്ടമൂല ആദിത്യ ഭവനിൽ ആദിത്യൻ(21) എന്നിവരെയാണ് നഗരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
വെള്ളല്ലൂരിലെ ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി നാടൻപാട്ട് നടന്നുകൊണ്ടിരിക്കുമ്പോഴാണു സംഭവം.
രാത്രി 11നു ശേഷം കാണികൾ ചേരിതിരിഞ്ഞു സംഘർഷമുണ്ടാക്കി. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഗരൂർ എസ്എച്ച്ഒ അൻസർ, സിപിഒ നിജിമോൻ എന്നിവർ ചേർന്ന് ഇവരെ പിടിച്ചുമാറ്റി.
പിന്നീട് ഗാനമേള നിർത്തിവയ്പിച്ച് ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ ശ്രമിച്ചു. 5 MINUTES AGO 6 MINUTES AGO 15 MINUTES AGO ഇതിനിടെയാണു പ്രതികളുടെ നേതൃത്വത്തിൽ വീണ്ടും സംഘർഷമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. തടയാനെത്തിയ എസ്എച്ച്ഒയെ ആക്രമിച്ച് ഓടയിൽ തള്ളിയിട്ടു.
യൂണിഫോമിന്റെ നെയിം പ്ലേറ്റ് വലിച്ചു പൊട്ടിച്ചതായും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായും പൊലീസ് പറയുന്നു. ഇതോടെ കൂടുതൽ പൊലീസ് എത്തിയാണ് പ്രതികളെ പിടികൂടിയത്.
ജോലി തടസ്സപ്പെടുത്തിയതിനും പൊതുസ്ഥലത്ത് ആക്രമണം നടത്തിയതിനുമാണ് നിലവിൽ കേസെടുത്തിരിക്കുന്നത്.
ഇവരെ കോടതിയിൽ ഹാജരാക്കി. പൊലീസുകാരനാണെന്നും ജോലി പോയാലും റിമാൻഡിലായാലും പ്രശ്നമില്ലെന്നും ചന്തു ആക്രോശിച്ചതായും വിലങ്ങു വയ്ക്കുമ്പോൾ പ്രതികളിൽ ഒരാൾ എസ്എച്ച്ഒയെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും എഫ്ഐആറിൽ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

