കോട്ടയം∙ എം.ടി സെമിനാരി ഹയർ സെക്കൻഡറി സ്കൂളിന്റെ ഉന്നമനത്തിനായി 1976-ലെ എസ്എസ്എൽസി ബാച്ച് നടപ്പിലാക്കുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന പദ്ധതികളുടെ ഭാഗമായി വിദ്യാർഥികൾക്കായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. വിദേശത്തുനിന്നും സ്വദേശത്തുനിന്നുമുള്ള പ്രമുഖരായ പൂർവവിദ്യാർത്ഥികളാണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത്.
7 MINUTES AGO
18 MINUTES AGO
34 MINUTES AGO
ഫ്ലോറിഡയിലെ പ്രശസ്ത സർജൻ ഡോ.
സജീഷ് കുര്യാക്കോസ്, പ്രമുഖ കാർഡിയോളജിസ്റ്റ് ഡോ. ഫിലിപ്പോസ് ജോൺ എന്നിവർ വിദ്യാർഥികളുമായി സംവദിച്ചു.
തങ്ങളുടെ കരിയറിലെ അനുഭവങ്ങളും വിജയഗാഥകളും പങ്കുവെച്ച അവർ, പുതിയ കാലഘട്ടത്തിലെ തൊഴിൽ സാധ്യതകളെക്കുറിച്ചും ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചും കുട്ടികൾക്ക് മാർഗ്ഗനിർദ്ദേശം നൽകി.
ചടങ്ങിൽ 1976 ബാച്ച് പ്രതിനിധികളായ രഞ്ജിത്ത് മാത്യു, സി.ഇ ടൈറ്റസ് എന്നിവരും പങ്കെടുത്തു. വിദ്യാലയത്തിന്റെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിനുമായി ബാച്ച് നടപ്പിലാക്കുന്ന വിവിധ പരിപാടികളുടെ തുടർച്ചയായാണ് ഈ ക്ലാസ് സംഘടിപ്പിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

