ഓച്ചിറ∙പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം ഓച്ചിറ അസിസ്റ്റന്റ് എൻജിനീയറുടെ ഓഫിസ് വളപ്പിൽ പോത്തിന്റെ പരാക്രമം. ഓഫിസ് വളപ്പിൽ കയറാൻ സാധിക്കാതെ ജീവനക്കാർ ഒന്നര മണിക്കൂറോളം വെളിയിൽ നിന്നു.
പോത്ത് ഉള്ളിലും ഗേറ്റ് പൂർണമായി പൂട്ടിയ നിലയിലുമായിരുന്നു ആദ്യം കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ 3നു പായിക്കുഴി സ്വദേശിയുടെ പോത്താണു കെട്ട് അഴിഞ്ഞ് ഓച്ചിറ ബൈപാസ് റോഡിൽ അലഞ്ഞു നടന്നത്.
തുടർന്ന് ഓട്ടോഡ്രൈവർമാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും പോത്തിനെ സമീപത്തെ അസിസ്റ്റന്റ് എൻജിനീയർ ഓഫിസിലെ ഗേറ്റിൽ ബന്ധിക്കുകയും ചെയ്തു. ഉടൻ തന്നെ പോത്ത് ശക്തമായി ഗേറ്റിൽ ഇടിച്ച്് ഗേറ്റിന്റെ ഒരു ഭാഗത്തൂകൂടി ഓഫിസ് വളപ്പിൽ കയറി.
തുടർന്നു പൊലീസും ഓട്ടോഡ്രൈവർമാരും ചേർന്ന് പോത്തിനെ ഓഫിസിന്റെ മുൻഭാഗത്തെ തൂണിൽ ബന്ധിക്കുകയും ഗേറ്റിന്റെ പൂട്ട് പഴയപോലെ വയ്ക്കുകയും ചെയ്തു. 11.30യോടെ പോത്തിന്റെ ഉടമ എത്തിയാണു പോത്തിനെ അഴിച്ചു മാറ്റിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

