ജെൻ സീ പ്രക്ഷോഭത്തിൽ ഇറാൻ കലങ്ങിമറിയുകയും ഇറാനുമേൽ അമേരിക്ക ‘ആക്രമണ കാഹളം’ മുഴക്കുകയും ചെയ്യുന്നതിനിടെ, ഇറാനിയൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ മകന്റെ വിദേശത്ത് സ്വത്ത് വിവരങ്ങൾ പുറത്ത്. ലണ്ടനിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും യുഎഇയിലുമായി ആഡംബര വസ്തുക്കൾ ഖമനയിയുടെ രണ്ടാമത്തെ മകൻ മോജ്താബ ഖമനനയിക്കുണ്ടെന്ന് ബ്ലൂംബെർഗ് ആണ് റിപ്പോർട്ട് ചെയ്തത്.
ഖമനയിയുടെ പിൻഗാമിയായി വൈകാതെ ഇറാനിയൻ പരമോന്നത നേതാവായി 56കാരൻ മോജ്താബ സ്ഥാനമേൽക്കുമെന്ന് കരുതുന്നവരുണ്ട്.
വിദേശത്ത് അത്യാഡംബര സ്വത്തുക്കൾ ഉണ്ടെന്ന് റിപ്പോർട്ടിലുണ്ടെങ്കിലും ഇതൊന്നും മോജ്താബയുടെ പേരില്ല. ബെനാമി പേരിലാണ് സ്വത്തുക്കൾ റജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇതിനായുള്ള ബാങ്കിങ് ഇടപാടുകൾ നടത്തിയതാകട്ടെ യുഎഇ, യുകെ, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ ബാങ്കുകൾ വഴിയും.
ലണ്ടനിൽ ‘ശതകോടീശ്വരന്മാരുടെ തെരുവിൽ’ അതീവ സുരക്ഷിതമായും ഒറ്റപ്പെട്ടും ആഡംബര വീടുകൾ, ജർമനിയിലും സ്പെയിനിലും ദുബായിയും ആഡംബര ഹോട്ടൽ ഉൾപ്പെടെയുള്ള റിയൽ എസ്റ്റേറ്റ് വസ്തുക്കൾ തുടങ്ങിയവ മൊഡ്താബയ്ക്കുണ്ടെന്ന് റിപ്പോർട്ടിലുണ്ട്. ശതകോടികൾ വിലമതിക്കുന്ന വസ്തുക്കളാണിവ.
എന്നാൽ, ഇവയൊന്നും മോജ്താബയുടെ നേരിട്ടുള്ള ഉടമസ്ഥതയിൽ അല്ലെന്നാണ് റിപ്പോർട്ട് പറയുന്നത്.
യുഎഇ, കരീബിയൻ ദ്വീപുകൾ എന്നിവിടങ്ങളിലായി റജിസ്റ്റർ ചെയ്ത കടലാസ് കമ്പനികൾ വഴിയാണ് റജിസ്ട്രേഷൻ നടന്നിട്ടുള്ളത്. ഒന്നിലും മോജ്താബയുടെ പേരില്ല.
പകരം ഇറാനിയൻ കൺസ്ട്രക്ഷൻ മേഖലയിലെ പ്രമുഖനായ അലി അൻസാരിയുടെ പേരാണുള്ളത്.
അലി അൻസാരിയെ ‘അഴിമതിക്കാരൻ’ എന്ന് മുദ്രകുത്തി യുകെ ഉപരോധം ഏർപ്പെടുത്തിയിരുന്നു. യൂറോപ്യൻ യൂണിയനോ അമേരിക്കയോ അലി അൻസാരിക്ക് ഉപരോധം പ്രഖ്യാപിച്ചിട്ടില്ല.
മോജ്താബ യുമായി തനിക്കൊരു ബന്ധവുമില്ലെന്നും യുകെയുടെ ഉപരോധത്തെ നിയമപരമായി നേരിടുമെന്നും അൻസാരി പറഞ്ഞതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇറാനിയൻ റവല്യൂഷണറി ഗാർഡ് കോറുമായി ബന്ധമുണ്ടെന്നും വ്യക്തമാക്കിയായിരുന്നു അൻസാരിക്കെതിരെ യുകെയുടെ ഉപരോധം.
പണതിരിമറി ആരോപിച്ച് യൂറോപ്യൻ യൂണിയനും സ്വത്തുക്കൾക്കുമേൽ അന്വേഷണം നടത്തുന്നുണ്ടെന്നാണ് സൂചനകൾ. അതേസമയം, ഇറാനിൽ ഖമനയി കുടുംബം ലളിതമായ ജീവിതമാണ് നയിക്കുന്നത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

