ചങ്ങനാശേരി ∙ ചരക്ക് ലോറിയും കെഎസ്ആർടിസി ബസും സ്വകാര്യബസും ഇടിച്ച് അപകടം. ബുധൻ രാവിലെ വാഴപ്പള്ളി സെന്റ് തെരേസാസ് സ്കൂളിന് സമീപം എംസി റോഡിലെ വളവിലാണ് അപകടമുണ്ടായത്.
ലോറി ഡ്രൈവർ കോഴിക്കോട് പെരുമണ്ണ സ്വദേശി കുറുമ്പുരുകണ്ടി ഷംസുവിനെ (45) ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് കാലുകൾക്കും പരുക്കുണ്ട്.
ബസുകളിലെ യാത്രക്കാർ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.
കോട്ടയത്തേക്ക് പോയ ചരക്കു ലോറി എതിരെയെത്തിയ സ്വകാര്യ ബസിൽ ഉരഞ്ഞു നീങ്ങി, സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിച്ച കെഎസ്ആർടിസി ബസിൽ ഇടിച്ച് നിൽക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അപകടത്തെ തുടർന്ന് എംസി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.
പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് വാഹനങ്ങൾ നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

