കോഴിക്കോട്∙ അന്തരിച്ച നാടക പ്രവർത്തകൻ കെ.വി.വിജേഷിന്റെ ജീവതാളമായിരുന്ന ഡ്രംസിനു വേണ്ടിയുള്ള അന്വേഷണം തുടരുന്നു. വടകരയിൽ തിയറ്റർ ക്യാംപിന് എത്തിയപ്പോൾ വിജേഷ് എടുക്കാൻ മറന്ന ഡ്രംസ് വിജേഷിന്റെ സുഹൃത്തും നാടക– സിനിമ പ്രവർത്തകനുമായ മനോജൻ ആർ.പി.അരൂർ വിജേഷിന്റെ പുതിയറയിലെ വീട്ടിൽ എത്തിച്ചെങ്കിലും വിജേഷിന് ആത്മന്ധമുണ്ടായിരുന്ന ഡ്രംസ് ഇതല്ലെന്ന് വിജേഷിന്റെ ഭാര്യയും നാടക പ്രവർത്തകയുമായ കബനി പറഞ്ഞു.
വിജേഷ് നാടക ക്യാംപുകളിൽ പതിവായി കൊണ്ടുപോകാറുള്ള ഡ്രം കറുത്ത ചായം പൂശീയ സ്റ്റീലിൽ നിർമിച്ചതാണ്.
ഇതിന്റെ മുകൾഭാഗത്തെ ചുറ്റ് സിൽവർ നിറത്തിലുള്ളതാണ്. ഈ ഡ്രംസ് എവിടെയോ വച്ച് നഷ്ടപ്പെട്ടതായും ആരുടെയെങ്കിലും കൈവശമുണ്ടെങ്കിൽ എത്തിച്ചു തരാമോ എന്നും ചോദിച്ച് വിജേഷിന്റെ ഭാര്യ കബനി പോസ്റ്റിട്ടിരുന്നു.
വടകരയിൽ നിന്ന് എത്തിച്ച ഡ്രമ്മിനു പുറമേ പറമ്പിൽ ബസാറിലെ അധ്യാപകൻ വിനോദിന്റെ കൈവശമുണ്ടായിരുന്ന വിജേഷിന്റെ ചെറിയൊരു ഡ്രംസും വിജേഷിന്റെ വീട്ടിൽ എത്തിച്ചിരുന്നു. 10 MINUTES AGO 13 MINUTES AGO 23 MINUTES AGO … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

