തിരുവനന്തപുരം ∙ ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം നീക്കാൻ ഇനി തൊഴിലാളികളുടെ അധ്വാനം വേണ്ട. ജെൻ റോബട്ടിക്സ് വികസിപ്പിച്ച നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന റോബട് ആയ ‘ജി സ്പൈഡർ’ മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു.
തോട് വൃത്തിയാക്കുന്നതിനിടെ ശുചീകരണ തൊഴിലാളി ജോയി ഒഴുക്കിൽപ്പെട്ട സെൻട്രൽ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിനു സമീപത്തു നിന്നാണ് റോബട് മാലിന്യം നീക്കുക.
കോർപറേഷനും ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെൻ റോബട്ടിക് ഇന്നൊവേഷൻസും സംയുക്തമായാണ് റോബട് സംവിധാനം നടപ്പാക്കിയത്.
റെയിൽവേ പ്ലാറ്റ്ഫോമിനു സമീപം തോടിനു കുറുകെ 4 തൂണുകൾ സ്ഥാപിച്ച് അതിൽ കേബിൾ ഘടിപ്പിച്ചാണു മാലിന്യം നീക്കുന്ന ഭാഗം ഉറപ്പിച്ചിരിക്കുന്നത്. 4 MINUTES AGO 10 MINUTES AGO 13 MINUTES AGO യന്ത്രത്തിൽ ഘടിപ്പിച്ചിട്ടുള്ള ക്യാമറകളും സെൻസറുകളും തോട്ടിൽ വന്നടിയുന്ന മാലിന്യത്തിന്റെ അളവ് തിട്ടപ്പെടുത്തി കോരി കരയിലിടും.
മാലിന്യം തരംതിരിച്ച് സംസ്കരിക്കേണ്ടത് കോർപറേഷനാണ്. 50 ലക്ഷത്തോളം രൂപ മുടക്കി സജ്ജമാക്കിയ റോബട് സ്ഥാപിക്കുന്നതും തുടർ പരിപാലനവും കോർപറേഷന്റെ ചുമതലയാണ്.
മേയർ വി.വി.
രാജേഷ് അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി മേയർ ജി.എസ്.
ആശാനാഥ്, സ്ഥിരസമിതി അധ്യക്ഷൻമാരായ എം.ആർ.ഗോപൻ, കരമന അജിത്, എം. രാധാകൃഷ്ണൻ, ജി.എസ്.മഞ്ജു, ചെമ്പഴന്തി ഉദയൻ, കൗൺസിലർ ആർ.ഹരികുമാർ, കോർപറേഷൻ സെക്രട്ടറി കെ.യു.
ബിനി, ജെൻ റോബട്ടിക്സ് സിഇഒ വിമൽ ഗോവിന്ദ് തുടങ്ങിയവർ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

