പെരുമ്പനച്ചി ∙ ഓട നിർമാണം കാരണം നാട്ടുകാരുടെ വെള്ളംകുടി മുട്ടിയിട്ട് 8 മാസം പിന്നിടുന്നു.
ശുദ്ധജലം മുടങ്ങിയതോടെ സത്യഗ്രഹ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ. മാടപ്പള്ളി പഞ്ചായത്ത് 22ാം വാർഡിലെ കൈതമറ്റം – തേനാടി റോഡ്, നാൽപതാംകളം – ചെത്തിപ്പുഴ റോഡ് ഭാഗങ്ങളിലെ കുടുംബങ്ങളാണ് ശുദ്ധജലമില്ലാതെ ദുരിതമനുഭവിക്കുന്നത്.
ശുദ്ധജലം ഇല്ലെങ്കിലും കൃത്യമായി ബിൽ വരുന്നുണ്ടെന്ന് വീട്ടുമടമസ്ഥർ പറയുന്നു. പെരുമ്പനച്ചിയിൽ തോട്ടയ്ക്കാട് ഭാഗത്തേക്കുള്ള റോഡ് കുഴിച്ച് ഓട
നിർമിച്ചതാണ് നാട്ടുകാരുടെ വെള്ളംകുടി മുട്ടാൻ കാരണം.
അശാസ്ത്രീയമായ രീതിയിലെ നിർമാണം കാരണം ജലഅതോറിറ്റിയുടെ പൈപ്പുകൾ വ്യാപകമായി പൊട്ടി. 288 മീറ്റർ ദൂരം ഭാഗത്തെ പൈപ്പാണ് ഓടനിർമാണം ഏറ്റെടുത്ത പൊതുമരാമത്ത് വകുപ്പിന്റെ കരാറുകാരൻ പൊട്ടിച്ചതെന്നു ജലഅതോറിറ്റി പറയുന്നു.
നഷ്ടമുണ്ടായതിന്റെ റിപ്പോർട്ട് ജലഅതോറിറ്റി പൊതുമരാമത്ത് വകുപ്പിനു സമർപ്പിച്ചിട്ടും നടപടികളുണ്ടായില്ല. ഒടുവിൽ പൊട്ടിയ ഭാഗങ്ങളിൽ ജലഅതോറിറ്റി വലിയ പൈപ്പിട്ടു.
എന്നാൽ വലിയ പൈപ്പ് ചാർജ് ചെയ്യണമെങ്കിൽ ഇനിയും കടമ്പകളുണ്ട്. മാമ്മൂട് നിന്നു തെങ്ങണ ഭാഗത്തേക്കുള്ള റോഡിൽ സ്ഥാപിച്ച ജലജീവന്റെ പുതിയ ലൈനുകൾ ചാർജ് ചെയ്യണം.
ഈ ലൈനിലേക്ക് പെരുമ്പനച്ചിയിലെ ലൈൻ യോജിപ്പിച്ചാലെ ജലവിതരണം പുനരാരംഭിക്കാൻ കഴിയൂവെന്നു ജലഅതോറിറ്റി പറയുന്നു.
മാമ്മൂട് ജംക്ഷൻ ക്രോസ് ചെയ്ത് പൈപ്പ് സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയായിട്ടുണ്ട്. ശുദ്ധജലമില്ലാതെ ബിൽ നൽകരുതെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ജലഅതോറിറ്റിക്ക് പരാതി നൽകിയിട്ടുണ്ട്.
വേനൽ കടുത്തതോടെ ശുദ്ധജലക്ഷാമം രൂക്ഷമായി. വീടുകളിലെ കിണറുകളും വറ്റിത്തുടങ്ങി.
ജലഅതോറിറ്റിയുടെ ശുദ്ധജലത്തെ ആശ്രയിച്ചിരുന്നവർ ശുദ്ധജലം വലിയ വിലയ്ക്കു വാങ്ങി ഉപയോഗിക്കുകയാണ്. വരുമാനത്തിന്റെ വലിയൊരു പങ്കും ഇങ്ങനെ ചെലവാകുന്നതോടെ പല കുടുംബങ്ങളും സാമ്പത്തികമായ ബുദ്ധിമുട്ടിലാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

